22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടങ്ങി
Uncategorized

ജമ്മു കശ്മീരിലെ കുൽഗാമിൽ മേഘവിസ്ഫോടനം; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടങ്ങി


ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ മേഘവിസ്ഫോടനം. ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ കുൽഗാം ജില്ലയിലെ ദംഹൽ ഹൻജിപോറ മേഖലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. പ്രദേശത്ത് തിരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.

മുഖ്താർ അഹമ്മദ് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി. ആരെങ്കിലും എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.

ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായി. റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ശ്രീനഗർ – ലേ ദേശീയ പാത ഉൾപ്പെടെ 190 ലധികം റോഡുകൾ അടയ്ക്കേണ്ട സാഹചര്യമുണ്ടായി. പ്രളയത്തിൽ 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നു.

Related posts

‘ശക്തമായ കാറ്റിന് സാധ്യത’; ജാഗ്രതാ നിര്‍ദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor

പ്രതിഷേധത്തിന് പുല്ലുവില, മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന് കരാറുകാരൻ

Aswathi Kottiyoor

ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവിറങ്ങി –

Aswathi Kottiyoor
WordPress Image Lightbox