22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വിദ്യാർഥിനിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി
Uncategorized

വിദ്യാർഥിനിയെ ഓടുന്ന കാറിലിട്ട് പീഡിപ്പിച്ചു; കൈ പിന്നിൽ കെട്ടിയിട്ടു, അർദ്ധനഗ്നയായി റോഡിൽ തള്ളി


ആഗ്ര: ലഖ്‌നൗവിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിനിയെ സീനിയർ വിദ്യാർത്ഥി ബലാത്സംഗം ചെയ്തതായി പരാതി. കോളജിലെ അവസാന വർഷ വിദ്യാർഥിനിയായ പെൺകുട്ടിയെ പൂർവ വിദ്യാർഥിയും പെൺകുട്ടിയുടെ സീനിയറുമായിരുന്ന യുവാവ് കാറിലേക്ക് ബലമായി പിടിച്ച് കയറ്റി, ഒടുന്ന കാറിലിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. പീഡനത്തിന് ശേഷം യുവതിയെ പ്രതികൾ അർദ്ധ നഗ്നയായി റോഡിലുപേക്ഷിച്ച് കടന്നു കളഞ്ഞു. പെൺകുട്ടി തന്നെയാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം പൊലീസിൽ അറിയിച്ചത്.

ലഖ്‌നൗവിലെ സിക്കന്ദ്ര മേഖലയിൽ ശനിയാഴ്ച വൈകുന്നേരമാണ് കൊടും ക്രൂരത നടന്നത്. താൻ റോഡിൽ ബസ് കാത്തു നിൽക്കുന്ന സമയത്ത് കാറിലെത്തിയ പ്രതി വാഹനത്തിലേക്ക് കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ബലമായി കാറിലേക്ക് പിടിച്ച് കയറ്റി. പിന്നീട് കൈകൾ പിന്നിലേക്ക് കെട്ടിയിട്ട് ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കാറിൽ പ്രതിയെ കൂടാതെ വേറെയും ആളുകളുണ്ടായിരുന്നു. കാറിന് വിൻഡോ കർട്ടനുകൾ ഉണ്ടായിരുന്നുവെന്നും താൻ അലറിക്കരഞ്ഞതോടെ കരച്ചിൽ പുറത്ത് കേള്‍ക്കാനായി ഉച്ചത്തിൽ പാട്ട് വെച്ചതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു.

പീഡനത്തിന് ശേഷം അർദ്ധനഗ്നയായ പെൺകുട്ടിയെ റോഡരികിൽ തള്ളിയിട്ട ശേഷം പ്രതികൾ കാറിൽ രക്ഷപ്പെട്ടു. വീട്ടിലെത്തിയ പെൺകുട്ടി പിന്നീട് രക്ഷിതാക്കൾക്കൊപ്പം സിക്കന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിയാണ് സീനിയർ വിദ്യാഥിക്കെതിരെ പരാതി നൽകിയത്. കോളജില്‍ പഠിക്കുന്ന കാലത്ത് പ്രതി നിരന്തരം ശല്യം ചെയ്തിരുന്നെന്നും പ്രണയാഭ്യർഥന നിരസിച്ചതിനു പിന്നാലെ തനിക്കെതിരെ ഡിപ്പാർട്ട്മെന്റ് മേധാവിക്ക് വ്യാജ പരാതികൾ നൽകിയരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും സിക്കന്ദ്ര പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ഇൻസ്പെക്ടർ നീരജ് ശർമ പറഞ്ഞു.

Related posts

വിഴിഞ്ഞം തുറമുഖത്തിന് പേരിട്ടു; ‘വിഴിഞ്ഞം ഇന്‍റര്‍നാഷനല്‍ സീ പോര്‍ട്’

Aswathi Kottiyoor

ഇനി രാമായണകാലം; ചിട്ടകൾ അറിഞ്ഞ് പാരായണം നടത്താം

Aswathi Kottiyoor

വിജയ് ഹസാരെ: അഖിൽ സ്കറിയയും ബൗളർമാരും തുണച്ചു; ത്രിപുരയെ തകർത്തെറിഞ്ഞ് കേരളത്തിന് മൂന്നാം ജയം

Aswathi Kottiyoor
WordPress Image Lightbox