24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ‘തിരിച്ചടവിനായി ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തരുത്’;വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം
Uncategorized

‘തിരിച്ചടവിനായി ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തരുത്’;വയനാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായ എല്ലാ കുടുംബങ്ങളുടെയും വായ്പകള്‍ക്ക് മൊറട്ടോറിയം അനുവദിക്കാൻ ബാങ്കുകള്‍.

മൊറട്ടോറിയം പ്രഖ്യാപിക്കാൻ ബാങ്കുകള്‍ക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദേശം നല്‍കി. ജില്ലാതല ബാങ്കേഴ്സ് സമിതിയുടെ പ്രാഥമിക കണക്കെടുപ്പ് പ്രകാരം 22 കോടി രൂപയുടെ വായ്പയാണ് ദുരന്തത്തിനിരയായവർ തിരിച്ചടയ്ക്കാനുള്ളത്.

ഇവരില്‍ ആരെയും വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് നേരിട്ടോ ഫോണിലൂടെയോ തപാലിലൂടെയോ ശല്യപ്പെടുത്തരുതെന്നും നിർദേശം നല്‍കിയിട്ടുണ്ട്. കൃഷി വായ്പകള്‍ക്കാണ് ആദ്യം മൊറട്ടോറിയം അനുവദിക്കുക. 50% വരെ കൃഷി നശിച്ചിട്ടുണ്ടെങ്കില്‍ ഒരു വർഷത്തെ മൊറട്ടോറിയവും ഒരു വർഷത്തെ അധിക തിരിച്ചടവു കാലാവധിയും അനുവദിക്കാം.

50 ശതമാനത്തിനു മേല്‍ കൃഷി നാശമുണ്ടെങ്കില്‍ 5 വർഷം വരെ തിരിച്ചടവ് കാലാവധി നീട്ടി നല്‍കാനാകും. വായ്പയെടുത്തവർ മൊറട്ടോറിയം അനുസരിച്ച്‌ ഒരു വർഷം പണം തിരിച്ചടയ്ക്കേണ്ടതില്ല. അത് കഴിഞ്ഞുള്ള തിരിച്ചടവിനായി വായ്പ പുനക്രമീകരിച്ചു നല്‍കും. തിരിച്ചടവിലെ ഒരു വർഷത്തെ അവധി ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.

ഈ കാലയളവിലെ പലിശ ബാക്കി തിരിച്ചടയ്ക്കാനുള്ള വായ്പത്തുകയില്‍ ഉള്‍പ്പെടുത്തുന്നതാണു രീതി. പൂർണമായി വായ്പകള്‍ എഴുതിത്തള്ളണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ വായ്പ എഴുതിത്തള്ളിയാലുള്ള സാമ്ബത്തിക ബാധ്യത എത്രയാണെന്ന കണക്കെടുപ്പ് പൂർത്തിയായാല്‍‌ മാത്രമേ എഴുതിത്തള്ളുന്ന കാര്യം സർക്കാർ പരിഗണിക്കൂ.

മുൻപ് ഓഖി ദുരന്തത്തില്‍പ്പെട്ടവരുടെ വായ്പ സർക്കാർ എഴുതിത്തള്ളിയിരുന്നു. അതേസമയം ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരിച്ചവരുടെയും വീടും ഭൂമിയും നഷ്ടപ്പെട്ടവരുടെയും മുഴുവൻ വായ്പകളും എഴുതിത്തള്ളാൻ കേരള ബാങ്ക് ഭരണസമിതി യോഗവും തീരുമാനിച്ചു.

Related posts

വാട്‍സാപ്പിൽ മോദിയുടെ സന്ദേശം,മൊബൈല്‍ നമ്പറുകൾ കിട്ടിയതെവിടെ നിന്നെന്ന് ചോദ്യം; തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി

Aswathi Kottiyoor

ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ ഓർഡർ ചെയ്യും, തകരാറെന്ന് പറഞ്ഞ് തിരിച്ചയക്കും; പണി വേറെയെന്ന് കണ്ടെത്തിയതോടെ അറസ്റ്റ്

Aswathi Kottiyoor

വിവരദോഷി പരാമർശം: ‘മുഖ്യമന്ത്രി വലിയ വിവരമുള്ളയാൾ, കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ല’; രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox