24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • വിവരദോഷി പരാമർശം: ‘മുഖ്യമന്ത്രി വലിയ വിവരമുള്ളയാൾ, കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ല’; രമേശ് ചെന്നിത്തല
Uncategorized

വിവരദോഷി പരാമർശം: ‘മുഖ്യമന്ത്രി വലിയ വിവരമുള്ളയാൾ, കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ല’; രമേശ് ചെന്നിത്തല


തിരുവനന്തപുരം: ഗീവർഗീസ് മാർ കൂറിലോസിനെതിരായ വിവരദോഷി പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വലിയ വിവരമുള്ളയാളെന്നും കാരണഭൂതനെ ആരും ചോദ്യം ചെയ്യാൻ പാടില്ലെന്നും പരിഹസിച്ച ചെന്നിത്തല, ബിഷപ്പ് എന്നയാൾക്ക് സമൂഹത്തിൽ മാന്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

സർക്കാറിന്റെ പ്രോഗ്രസ് റിപ്പോർട്ട് ആളുകളെ കളിപ്പിക്കാനാണെന്നും പ്രോഗ്രസ് റിപ്പോർട്ടല്ല കള്ള റിപ്പോർട്ടാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. ജനങ്ങൾ തള്ളിക്കളഞ്ഞ സർക്കാരാണിത്. തൃശ്ശൂരിലെ തോല്‍വി പാര്‍ട്ടി ഗൌരവമായി പരിശോധിക്കുമെന്നും തൃശ്ശൂരിലെ തല്ലിൽ പാർട്ടി ഉചിതമായ നടപടിയെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. സർക്കാരിനെ വിമർശിക്കുന്നവർ വിവരദോഷികൾ എന്നത് മുഖ്യമന്ത്രിയുടെ ധാർഷ്ട്യമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി പുതിയ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്യുന്നുവെന്നും പരിഹസിച്ചു.

സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നതെന്നും പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത് മുന്നണിയുടെ കനത്ത തോല്‍വിയില്‍ സിപിഎമ്മിനെ ശക്തമായി ഗീവർഗീസ് മാർ കൂറിലോസ് വിമർശിച്ചിരുന്നു.

Related posts

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗി രണ്ട് ദിവസം ലിഫ്റ്റില്‍ കുടുങ്ങി, ആരും അറിഞ്ഞില്ല

Aswathi Kottiyoor

വള്ളിത്തോട് കിളിയന്തറയിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

റേഷൻ കടകളിൽ സാധനങ്ങളെത്തിക്കാൻ കരാറെടുത്തവര്‍ സേവനം നിര്‍ത്തിവച്ചു; റേഷൻ വിതരണത്തിന് വെല്ലുവിളി

Aswathi Kottiyoor
WordPress Image Lightbox