22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരിതബാധിതർക്കായി പാർപ്പിടം ഒരുക്കാൻ സന്നദ്ധ സംഘടനകൾ; എട്ട് ഫ്ലാറ്റുകൾ തയ്യാറെന്ന് നാഷണൽ ലീഗ്
Uncategorized

ദുരിതബാധിതർക്കായി പാർപ്പിടം ഒരുക്കാൻ സന്നദ്ധ സംഘടനകൾ; എട്ട് ഫ്ലാറ്റുകൾ തയ്യാറെന്ന് നാഷണൽ ലീഗ്


വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിൽ വീടുകൾ നഷ്ടമായവർക്ക് പാർപ്പിടം ഒരുക്കാൻ നാഷണൽ ലീഗ്. എട്ട് ഫ്ലാറ്റുകളാണ് തയ്യാറാക്കിയത്. സ്ഥിരമായ പുനരധിവാസം സാധ്യമാകുന്നത് വരെ എട്ട് കുടുംബങ്ങൾക്ക് ഇവിടെ താമസിക്കാമെന്ന് വ്യക്തമാക്കി.ആറ് മാസത്തേക്കുള്ള വാടക, വീട്ടുസാധനങ്ങൾ ഉള്‍പ്പെടെ എല്ലാ സൌകര്യങ്ങളും ഒരുക്കുമെന്ന് നാഷണൽ ലീഗ് ഭാരവാഹികൾ പറഞ്ഞു. പരിസരത്ത് മറ്റൊരു ഫ്ലാറ്റ് കൂടി കണ്ടെത്തിയിട്ടുണ്ടെന്നും മറ്റൊരു ആറ് കുടുംബങ്ങൾക്ക് കൂടി സൌകര്യമൊരുക്കുമെന്നും നാഷണൽ ലീഗ് ഭാരവാഹികൾ പറഞ്ഞു.

വയനാട്ടിൽ താൽക്കാലിക പുനരധിവാസം ഈ മാസം തന്നെ പൂർത്തിയാക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ രണ്ടാം ലൈവത്തണിൽ മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും പറഞ്ഞു. സൗകര്യങ്ങൾ ഉറപ്പാക്കിയ ശേഷം ക്വാര്‍ട്ടേഴ്സുകളിലേക്ക് മാറ്റും. പൂർണ പുനരധിവാസം വരെ ദുരിത ബാധിതർക്ക്
എല്ലാ നിലയിലും സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രിമാർ അറിയിച്ചു.

വയനാട്ടിൽ ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും. സ്കൂൾ, ആശുപത്രി, കൃഷി, റോഡ്, വാഹന സൗകര്യം, ഉപജീവനമാർഗം, സ്കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങി ദൈനംദിന ജീവിതത്തിലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. മാനസികമായ പിന്തുണയ്ക്ക് വേണ്ടി സ്ഥിരമായി കൗൺസലിംഗ് സംവിധാനം കൂടി ഏർപ്പെടുത്തും. നിർമാണഘട്ടത്തിൽ ദുരന്തബാധിതർക്ക് തൊഴിൽ സാധ്യതയുണ്ടാവുമോ എന്ന് പരിശോധിക്കും. ഒറ്റപ്പെട്ടുപോയ ഒരുപാട് പേരുണ്ട്. അവരെ വീട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാനാവില്ല. കടുത്ത മാനസിക പ്രയാസത്തിലൂടെ കടന്നു പോവുന്ന അവർക്ക് ലോക്കൽ ഗാർഡിയനായി സർക്കാർ ഉദ്യോഗസ്ഥനുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും, വനംവകുപ്പുകാരെത്തി പിടികൂടി

Aswathi Kottiyoor

ബി എസ് എൻ എൽ അതിവേഗ നെറ്റ് വർക്ക് പദ്ധതി പായത്ത് തുടങ്ങി

Aswathi Kottiyoor

തിരുവനന്തപുരം മെഡി. കോളജിൽ ഡോക്ടർമാർക്കുനേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox