22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം
Uncategorized

തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകർന്നു; ഒഴുകി പോയത് 35,000 ക്യുസെക്സ് വെള്ളം, 3 ജില്ലകളില്‍ അതീവ ജാഗ്രത നിർദേശം

ബംഗളൂരു: കർണാടകയിലെ തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു. കർണാടക കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ 19-ാമത് ഗേറ്റാണ് പൊട്ടി വീണത്. ഡാമിൽ നിന്ന് വൻ തോതിൽ വെള്ളം ഒഴുകുകയാണ്. രാത്രി 12 മണിയോടെ ആണ് ഗേറ്റ് പൊട്ടി വീണത്. 35000 ക്യുസക്സ് വെള്ളം ഒഴുകിപ്പോയി. ഭീഷണി ഒഴിവാക്കാനായി ഡാമിന്‍റെ 33 ഗേറ്റുകളും തുറന്നു വെള്ളം പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ഡാമിൽ നിന്ന് 60 ടി എം സി അടി വെള്ളം അടിയന്തരമായി ഒഴുക്കി കളയാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കൊപ്പൽ, വിജയനഗര, ബെല്ലാരി, റായിച്ചൂർ ജില്ലകളിൽ അതീവ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. കർണാടക, ആന്ധ്രാ തെലങ്കാന സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങൾ ആശ്രയിക്കുന്ന പ്രധാന ജല സംഭരണിയാണ് തുറന്നു വിട്ടിരിക്കുന്നത്.

Related posts

ട്രെയിൻ തീവയ്‌പ് കൃത്യമായ മുന്നൊരുക്കത്തോടെ, കോളും ചാറ്റും തെളിവ്; ഷാറുഖിന് സഹായം കിട്ടി’

Aswathi Kottiyoor

‘നയിക്കാൻ നായകൻ വരട്ടെ’; കെ മുരളീധരനെ അനുകൂലിച്ച് തിരുവനന്തപുരത്തും പോസ്റ്റർ

Aswathi Kottiyoor

ജനപ്രിയ ആപ്ലിക്കേഷനുകൾ നിശ്ചലമായത് വെറും രണ്ടു മണിക്കൂർ, മെറ്റയുടെ നഷ്ടം 800 കോടി രൂപ!

Aswathi Kottiyoor
WordPress Image Lightbox