22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം
Uncategorized

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് പ്രധാനമന്ത്രി; മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിൽ സന്ദര്‍ശനം

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം ദുരിതാശ്വാസ ക്യാമ്പിലെത്തി. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തുന്നത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചത്

ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒമ്പതുപേര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയില്‍ പ്രധാനമന്ത്രി എത്തും. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെയാണ് മോദി കാണുക. ദുരന്തബാധിതരോട് വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.

മേപ്പാടിയിലെ വിംസ് ആശുപത്രിയിലെ സന്ദര്‍ശനത്തിനുശേഷം കല്‍പ്പറ്റയിലേക്ക് മടങ്ങുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എഡിജിപി എംആര്‍ അജിത് കുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ട്.

Related posts

കോൺഗ്രസ് ഭരിക്കുന്ന കാടാച്ചിറ സഹകരണ ബാങ്കിൽ സാമ്പത്തിക തട്ടിപ്പ്: പ്രസിഡന്റിനും സെക്രട്ടറിക്കുമെതിരേ കേസ്

Aswathi Kottiyoor

മലപ്പുറത്ത് കുടുംബ കോടതിക്ക് സമീപത്ത് യുവാവിൻ്റെ ആക്രമണം; ഭാര്യാ മാതാവിന് പരിക്ക്, യുവാവിനെ പൊലീസ് പിടികൂടി

Aswathi Kottiyoor

ലോകം ഇന്ത്യയെ കാണുന്ന രീതി മാറി; ഇന്ത്യക്കാരുടെ ആത്മവിശ്വാസം ആകാശത്തോളം: രാഷ്ട്രപതി.*

Aswathi Kottiyoor
WordPress Image Lightbox