22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉള്ളി കയറ്റുമതി കൂട്ടി; പേടിവേണ്ട, രാജ്യത്തിന് വേണ്ടിയുള്ളത് സംഭരിച്ചിട്ടുണ്ടെന്ന് കേന്ദ്രം
Uncategorized

ഉള്ളി കയറ്റുമതി കൂട്ടി; പേടിവേണ്ട, രാജ്യത്തിന് വേണ്ടിയുള്ളത് സംഭരിച്ചിട്ടുണ്ടെന്ന് കേന്ദ്രം


ദില്ലി: ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യ 2.6 ലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്തതായി ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി ബി എൽ വർമ. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പാദത്തിലെ ഉള്ളി കയറ്റുമതി വിവരങ്ങൾ ബി എൽ വർമ ലോകസഭയെ അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷം ജൂലൈ 31 വരെ ആകെ 2.60 ലക്ഷം ടൺ ഉള്ളി കയറ്റുമതി ചെയ്തതായി വർമ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ഈ കാലയളവിൽ 16.07 ലക്ഷം ടൺ ഉള്ളിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 2024 മേയിൽ കയറ്റുമതി നിരോധനം നീക്കിയിരുന്നു.

അതേസമയം, ആഭ്യന്തര വില ഉയരുന്നത് തടയുന്നതിനായി 4.68 ലക്ഷം ടൺ ഉള്ളി മഹാരാഷ്ട്രയിൽ നിന്ന് എൻസിസിഎഫ്, നാഫെഡ് എന്നിവ വഴി സർക്കാർ സംഭരിച്ചിട്ടുണ്ടെന്നും ഭക്ഷ്യ ഉപഭോക്തൃകാര്യ സഹമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ഉള്ളി വില കർഷകർ ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2024 ഏപ്രിൽ മുതൽ ജൂലൈ വരെ മഹാരാഷ്ട്രയിൽ ഉള്ളിയുടെ ശരാശരി വില ക്വിൻ്റലിന് 1,230 മുതൽ 2,578 രൂപ വരെയായിരുന്നു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ക്വിൻ്റലിന് 693- രൂപ മുതൽ 1,205 രൂപ വരെയായിരുന്നുവെന്ന് ബി എൽ വർമ പറഞ്ഞു. മാത്രമല്ല, കഴിഞ്ഞ വർഷത്തെ സംഭരണ വിലയായ 1,724 രൂപയേക്കാൾ 64 ശതമാനം കൂടുതലാണ് നടപ്പുവർഷം ഉള്ളിയുടെ ശരാശരി സംഭരണ വില. ക്വിൻ്റലിന് 2,833 രൂപയിലാണ് ഈ വര്ഷം സംഭരിച്ച ഉള്ളിയുടെ വിലയെന്ന് ബി എൽ വർമ പറഞ്ഞു.

Related posts

മാലിന്യം ഉപേക്ഷിച്ചത് ഹൈക്കോടതി ജഡ്ജിയുടെ വീടിന് മുന്നിൽ; കൊച്ചിയിൽ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

Aswathi Kottiyoor

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്ത് എക്‌സൈസ്

Aswathi Kottiyoor

‘ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’; ഗായിക പ്രസീത ചാലക്കുടിക്കെതിരെ സംഘപരിവാറിന്റെ സൈബർ ആക്രമണം

Aswathi Kottiyoor
WordPress Image Lightbox