24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • 75 ലക്ഷം രൂപക്ക് മുന്നിലും പതറാതെ വിജയകൃഷ്ണന്റെ സത്യസന്ധ്യത, ഒടുവില്‍ ആ ലോട്ടറി ടിക്കറ്റ് രാകേഷിനെ തേടിയെത്തി
Uncategorized

75 ലക്ഷം രൂപക്ക് മുന്നിലും പതറാതെ വിജയകൃഷ്ണന്റെ സത്യസന്ധ്യത, ഒടുവില്‍ ആ ലോട്ടറി ടിക്കറ്റ് രാകേഷിനെ തേടിയെത്തി


കോഴിക്കോട്: ഫോണിലൂടെ വിളിച്ചുപറഞ്ഞ ലോട്ടറി ടിക്കറ്റ് തന്നെ ഒന്നാം സമ്മാനത്തിന് അര്‍ഹമായപ്പോള്‍ വിവരം മറച്ചുവെക്കാതെ അവകാശിക്ക് തന്നെ നല്‍കിയ ലോട്ടറി ഉടമയുടെ സത്യസന്ധതക്ക് നാട്ടുകാരുടെയും കച്ചവടക്കാരുടെയും ആദരം. കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിലെ ദീപം ലോട്ടറി ഏജന്‍സീസ് ഉടമ ടി.ആര്‍. വിജയകൃഷ്ണനാണ് ലക്ഷങ്ങള്‍ക്ക് മുന്‍പിലും കണ്ണുമഞ്ഞളിക്കാത്ത നിലപാടുമായി ഏവരുടെയും പ്രശംസക്ക് പാത്രമായത്.

നടുവണ്ണൂര്‍ സ്വദേശിയായ രാകേഷ് കുമാര്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.50ഓടെയാണ് സ്ത്രീശക്തി ലോട്ടറിയുടെ അവശേഷിക്കുന്ന ടിക്കറ്റുകള്‍ തന്റെ പേരില്‍ മാറ്റിവെക്കണമെന്ന് പറഞ്ഞ് കടയിലേക്ക് വിളിച്ചത്. ഇതനുസരിച്ച് കടയിലെ ജീവനക്കാരനായ രജീഷ് ലോട്ടറി ടിക്കറ്റുകള്‍ മാറ്റി വെക്കുകയും ചെയ്തു. മൂന്ന് മണിക്ക് നറുക്കെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വന്നപ്പോള്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായത് മാറ്റിവച്ച ടിക്കറ്റുകളില്‍ ഒന്നായിരുന്നു. മറ്റൊരു ചിന്തകള്‍ക്കും സ്ഥാനം കൊടുക്കാതെ ഉടന്‍ തന്നെ വിനയ കൃഷ്ണന്‍ രാകേഷിനെ ഫോണില്‍ ബന്ധപ്പെട്ട് സമ്മാനാര്‍ഹനായ വിവരം അറിയിച്ചു. 8000 രൂപയുടെ മൂന്ന് സമ്മാനങ്ങള്‍ കൂടി രാകേഷ് വിളിച്ചുപറഞ്ഞ ടിക്കറ്റുകള്‍ക്ക് ലഭിച്ചിരുന്നു. ബുധനാഴ്ച രാവിലെ കടയില്‍ നേരിട്ടെത്തിയ രാകേഷിന് വിനയ കൃഷ്ണന്‍ തന്നെ ഈ ലോട്ടറികള്‍ കൈമാറി.

Related posts

ലോകത്തെ ഏറ്റവും വലിയ പാർലമെന്റ് കെട്ടിടം: 3000 മുറികൾ, 400 കോടി യൂറോ മൂല്യം

Aswathi Kottiyoor

‘വാട്ട്സ്ആപ്പ് രാത്രിയിൽ ഡാറ്റകൾ ചോർത്തുന്നു’; മെറ്റക്കെതിരെ ഗുരുതര ആരോപണവുമായി ഇലോണ്‍ മസ്‌ക്

Aswathi Kottiyoor

‘പത്മനാഭ സ്വാമിയുടെ മണ്ണിൽ വന്നത് സന്തോഷം, കേരളത്തിൽ വികസനം കൊണ്ടുവരും’: പ്രധാനമന്ത്രി കാട്ടാക്കടയിൽ

Aswathi Kottiyoor
WordPress Image Lightbox