30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • അയർലൻഡ്, പോർച്ചു​ഗൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവാവ് അറസ്റ്റിൽ
Uncategorized

അയർലൻഡ്, പോർച്ചു​ഗൽ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിസ വാ​ഗ്ദാനം ചെയ്ത് തട്ടിപ്പ്, യുവാവ് അറസ്റ്റിൽ


തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍സി വഴി അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായി, അവിട്ടത്തൂര്‍ സ്വദേശി ചോളിപ്പറമ്പില്‍ സിനോബി (36)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മയുടെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്‌പെക്ടര്‍മാരായ അജിത്ത് കെ, ക്ലീറ്റസ് സി.എം, എ.എസ്.ഐ. സുനിത, ഷീജ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിനുലാല്‍, വഹദ്, സി.പി.ഒ. ലൈജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഇരിങ്ങാലക്കുട ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്.

Related posts

പ്രധാനമന്ത്രിയുടെ രാജസ്ഥാൻ വിവാദ പ്രസംഗം: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി, വീഡിയോ ഹാജരാക്കാൻ നിര്‍ദ്ദേശം

Aswathi Kottiyoor

ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

Aswathi Kottiyoor

കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് തിരിച്ചടി; ചട്ടപ്രകാരം റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox