24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മഹാരാഷ്ട്രയിൽ സിക്ക വൈറസ്: രോഗബാധിതരിൽ 26 പേർ ഗർഭിണികൾ, ആകെ 68 പേർക്ക് രോ​ഗം
Uncategorized

മഹാരാഷ്ട്രയിൽ സിക്ക വൈറസ്: രോഗബാധിതരിൽ 26 പേർ ഗർഭിണികൾ, ആകെ 68 പേർക്ക് രോ​ഗം

ദില്ലി: മഹാരാഷ്ട്രയിലെ പൂനയിൽ 68 പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. വൈറസ് സ്ഥിരീകരിച്ച രോഗികളില്‍ നാല് പേർ മരിച്ചു. അറുപത്തെട്ടിനും എണ്‍പതിനും ഇടയിലുള്ള ആളുകളാണ് മരിച്ചത്. മരണം വൈറസ് ബാധമൂലമെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും പ്രായാധിക്യവും മറ്റുരോഗങ്ങളും കാരണമെന്നുമാണ് ആരോഗ്യവകുപ്പിന്‍റെ സ്ഥരീകരണം. വൈറസ് സ്ഥിരീകരിച്ച 68 പേരില്‍ 26 പേർ ഗർഭിണികളാണ്. എല്ലാവരും ആരോഗ്യനില വീണ്ടെടുത്തുവെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. രോഗം പടരുന്ന പശ്ചാത്തലത്തില്‍ പൂനെയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ജൂണ്‍ ആവസാനം മുതലാണ് മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ച് തുടങ്ങുന്നത്.

ഡെങ്കി, ചിക്കുൻ‌ ഗുനിയ തുടങ്ങിയവ‌ പരത്തുന്ന അതേ ഇനമായ ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുക് പരത്തുന്ന രോഗമാണ് സിക്ക വൈറസ്. സിക വൈറസ് ആദ്യം തിരിച്ചറിഞ്ഞത് 1947 ൽ ഉഗാണ്ടയിലെ കുരങ്ങുകളിലാണ്. പക്ഷേ ഇത് ആഫ്രിക്ക, ഏഷ്യ, പസഫിക് ദ്വീപുകൾ, തെക്ക്, മധ്യ അമേരിക്ക എന്നിവിടങ്ങളിലെ ആളുകളെ ബാധിക്കുകയായിരുന്നു.

പനി, ശരീരത്തില്‍ ചുവന്ന പാടുകൾ, തലവേദന, ഛർദ്ദി, സന്ധിവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണുക്കള്‍ ശരീരത്തിലെത്തിയാല്‍ മൂന്നാം ദിവസം ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. ഗര്‍ഭിണിയായ സ്ത്രീയില്‍ ഈ രോഗബാധ ഉണ്ടായാല്‍ നവജാതശിശുവിന് ജന്മനാലുള്ള തകരാറുകള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കുട്ടികളിലും മുതിർന്നവരിലും സിക ബാധിച്ചാൽ നാഡീസംബന്ധമായ പ്രശ്ങ്ങളിലേക്ക് വരെ എത്താം. ആദ്യം തന്നെ ചികിത്സ തേടിയില്ലെങ്കിൽ ഡെങ്കിപ്പനി ഗുരുതരമാകുകയും ജീവൻവരെ നഷ്ടമാകുകയും ചെയ്യാം.

Related posts

കേരളം ഏറെ സുന്ദരം, അവിടുത്തെ ഭീകര ഗൂഢാലോചനയാണ് സിനിമ പുറത്തുകൊണ്ടുവന്നത്’

സൂപ്പർ ലീഗ് കേരള: കൊച്ചി ടീമിനെ സ്വന്തമാക്കി നടൻ പൃഥ്വിരാജ്; ആദ്യ സീസണില്‍ മാറ്റുരയ്ക്കുക 6 ടീമുകള്‍

Aswathi Kottiyoor

കൊച്ചി കൊലപാതകം; മൊഴി മാറ്റി നൗഷൂദ്; കൊലപാതക കാരണം മറ്റൊന്ന്

Aswathi Kottiyoor
WordPress Image Lightbox