24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വീണ്ടും സാലറി ചലഞ്ച്; റീ ബിൽഡ് വയനാടിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി
Uncategorized

വീണ്ടും സാലറി ചലഞ്ച്; റീ ബിൽഡ് വയനാടിനായി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.

ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്. സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ചലഞ്ച് താല്പര്യമുള്ളവർക്കായി പരിമിതപ്പെടുത്തണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു. ഗഡുക്കളായി നൽകാനും അവസരം നൽകണമെന്നും യോഗത്തില്‍ നിർദേശമുയര്‍ന്നു. സർക്കാർ ഉടൻ ഉത്തരവ് ഇറക്കും.

Related posts

സുരേഷ് ഗോപിയെ പ്രകീര്‍ത്തിച്ച് വെട്ടിലായി തൃശൂര്‍ മേയര്‍; ആയുധമാക്കി കോണ്‍ഗ്രസ്

Aswathi Kottiyoor

കഞ്ചാവ് മാഫിയയുടെ വീടുകയറി ആക്രമണം, നായകളെ ഉപദ്രവിച്ചു, വീട് അടിച്ചുതകർത്തു; പരാതിപ്പെട്ടതിന് വീണ്ടും ആക്രമണം

Aswathi Kottiyoor

സ്കൂട്ടറിൽ കറങ്ങി നടന്ന് മദ്യവിൽപ്പന: തിരുവനന്തപുരത്ത് 44കാരൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox