28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി, കൊള്ളയടിച്ചു; വിലപിടിച്ചതെല്ലാം കൈക്കലാക്കി കലാപകാരികൾ
Uncategorized

ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി, കൊള്ളയടിച്ചു; വിലപിടിച്ചതെല്ലാം കൈക്കലാക്കി കലാപകാരികൾ


ധാക്ക: കലാപ കലുഷിതമായ ബംഗ്ലാദേശിൽ അക്രമവും രൂക്ഷമാകുന്നു. രാജിവച്ച് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന രാജ്യം വിട്ടതോടെ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇരച്ചുകയറി. കണ്ണിൽ കണ്ട വിലപിടിച്ച വസ്തുക്കളെല്ലാം ജനക്കൂട്ടം കൈക്കലാക്കിയെന്നാണ് ബംഗ്ലാദേശിൽ നിന്നുള്ള പുതിയ വാർത്ത. ഔദ്യോഗിക വസതിയായ ഗണഭബന്‍റെ നിയന്ത്രണം പ്രക്ഷോഭകാരികൾ പിടിച്ചെടുത്തിട്ടുണ്ട്. ധാക്കയിൽ ഷെയ്ക് മുജീബുർ റഹ്മാന്‍റെയടക്കം പ്രതിമകൾ പ്രക്ഷോഭകർ തകർത്തിട്ടുണ്ട്.

അതേസമയം കലാപം രൂക്ഷമായതോടെ ഇന്ന് ഉച്ചക്കാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് രാജ്യംവിട്ടത്. സഹോദരിക്കൊപ്പം സൈനിക വിമാനത്തിലാണ് ഇവർ രാജ്യം വിട്ടതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇവര്‍ ഇന്ത്യയില്‍ അഭയം തേടിയെങ്കിലും ഇന്ത്യയിൽ അഭയം നല്കില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഷെയ്ക് ഹസീന ബെലറൂസിലേക്കോ ലണ്ടനിലേക്കോ പോയെന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി രാജിവെച്ചതോടെ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സേന മേധാവി അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ചർച്ചയ്ക്ക് ക്ഷണിച്ചുവെന്ന് പറഞ്ഞ, സേന മേധാവി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും ഇടക്കാല സർക്കാർ ആവശ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും സേന മേധാവി വ്യക്തമാക്കി.

Related posts

ഐപിഎല്‍; രണ്ടാം ജയം സ്വന്തമാക്കി ഡല്‍ഹി

Aswathi Kottiyoor

13 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി 28 ദിവസം പീഡിപ്പിച്ചു; പ്രതികൾ ഒളിവിൽ

Aswathi Kottiyoor

ദുരിത ബാധിതരെ റിസോർട്ടുകളും വീടുകളും അടക്കം ഒഴിഞ്ഞ് കിടക്കുന്ന ഇടങ്ങളിലേക്ക് ഉടൻ മാറ്റും: റവന്യൂ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox