31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദുരന്തമുഖത്ത് നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ആശവർക്കർ ഷൈജ
Uncategorized

ദുരന്തമുഖത്ത് നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ആശവർക്കർ ഷൈജ


പതിനഞ്ച് വർഷമായി മുണ്ടക്കൈയിൽ
ആശാവർക്കറാണ് ഷൈജ. കഴിഞ്ഞ ടേമിൽ പഞ്ചായത്ത്‌ മെമ്പറായിരുന്നു. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത് ഷൈജയാണ്.
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഏതാണ്ട് മുഴുവൻ മനുഷ്യരെയും ഷൈജക്ക് അറിയാം. ഷൈജ വോളന്റിയർ മാത്രമല്ല, സർവൈവർ കൂടിയാണ്. ഒന്നല്ല രണ്ട് മലയിടിച്ചിലുകളിൽ നിന്ന് രക്ഷപ്പെട്ടതാണ്. ഇത്തവണ കുടുംബത്തിലെ ഒൻപത് പേരാണ് പോയത്. 2019 ലെ ഉരുൾ പൊട്ടലിനെ തുടർന്ന് മേപ്പാടിയിലേക്ക് താമസം മാറിയതാണ് ഷൈജ.

സ്വന്തം കുടുംബത്തിലെ ഒൻപത് പേര് പോയിട്ടും ഒരേ നിൽപ് നിന്ന് നൂറു കണക്കിന് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശേഷി ഇവർക്ക് ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. 25 വയസുള്ളപ്പോൾ,രണ്ടും നാലും വയസുള്ള രണ്ട് കുഞ്ഞുങ്ങളെ ഏൽപ്പിച്ച് ഭർത്താവ് ജീവിതത്തിൽ നിന്ന് പിൻവാങ്ങിയതാണ്.
കട ബാധ്യത താങ്ങാനാവാതെ.
അവിടന്ന് അങ്ങോട്ട് ആരംഭിച്ചതാണ് ഷൈജയുടെ പോരാട്ടം. ആദ്യം ചൈൽഡ് ലൈനിൽ ഒരു ചെറിയ ജോലി കിട്ടി. കുടുംബശ്രീയാണ് ഷൈജയുടെ ജീവിതം മാറ്റിയത്. ഒപ്പം ആശാ വർക്കറായി ജോലി തുടങ്ങി. തുടർന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. അപ്പോഴും ആശാ വർക്കറായി ജോലി തുടർന്നു. നാടിന്റെ മുക്കിലും മൂലയിലും എത്തി. നാട്ടിലെ എല്ലാ ആവശ്യങ്ങൾക്കും നേതൃത്വം കൊടുത്ത് കൂടെ നിന്നു. പരിചയക്കാരായ മുഴുവൻ മനുഷ്യരും ഒന്നിന് പിറകെ ഒന്നായി, ചിതറി പോയ ശരീര ഭാഗങ്ങളായി മുന്നിൽ എത്തുമ്പോഴും പതറാതെ നിൽക്കുകയാണ് ഷൈജ. വീട്ടിലെ ഒൻപത് പേരെ കാണാതായിട്ടും ഇൻക്വസ്റ്റ് നടക്കുന്ന ഹാളിൽ മുഴുവൻ സമയവും ഷൈജ ഉണ്ട്. മറ്റ് ആരോഗ്യ പ്രവർത്തകരോടൊപ്പം.

പോയവരെ കുറിച്ചല്ല, അതിജീവിച്ചവരെ കുറിച്ചാണ് ഈ എഴുത്ത്. ഈ ദുരന്തത്തിൽ പെട്ടവരുടെ മാത്രമല്ല, കേരളത്തിനകത്തും പുറത്തും ഇരുന്ന് വയനാട്ടിലെ ദൃശ്യങ്ങൾ കാണുന്ന മുഴുവൻ മനുഷ്യരുടെയും സ്വാസ്ഥ്യത്തിന് ഇത് അത്യാവശ്യമാണ്.

Related posts

ഗതാഗതക്കുരുക്കിൽ കുടുങ്ങി, നിയന്ത്രിക്കാൻ റോഡിലിറങ്ങി, വാക്കേറ്റം; ബസ് കണ്ടക്ടറെ ലോറിയിടിച്ചു, ദാരുണാന്ത്യം

Aswathi Kottiyoor

കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി. പോ​ളി​നെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ മ​രി​ച്ച നി​ല​യി​ൽ…

Aswathi Kottiyoor

അപസ്മാരം വന്ന് തളർന്നു വീണു; റോഡില്ലാത്തതിനാൽ ആദിവാസി യുവതിയെ സ്ട്രക്ച്ചറിൽ ചുമന്നത് 700 മീറ്റർ

Aswathi Kottiyoor
WordPress Image Lightbox