24.1 C
Iritty, IN
September 14, 2024
  • Home
  • Uncategorized
  • കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല, വിചാരണ കോടതിയെ സമീപിക്കാം
Uncategorized

കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല, വിചാരണ കോടതിയെ സമീപിക്കാം

ദില്ലി : മദ്യനയക്കേസിൽ ജയിലിൽ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ദില്ലി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ സിബിഐ കേസ് നിലനിൽക്കുന്നതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല.

അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യാപേക്ഷയുമായി രണ്ട് ഹർജികളായിരുന്നു ഇന്ന് ദില്ലി കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. രണ്ടാഴ്ച മുമ്പ് ഇരുഹര്‍ജികളിലും വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരുന്നു. ഇന്ന് അറസ്റ്റ് റദ്ദാക്കുകയോ ജാമ്യം അനുവദിക്കുകയോ ചെയ്തിരുന്നെങ്കിൽ കെജ്രിവാളിന് ജയില്‍നിന്ന് പുറത്തിറങ്ങാൻ സാധിക്കുമായിരുന്നു. ഇ.ഡി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയവെ ജൂൺ 26നാണ് സി.ബി.ഐ കേജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ സുപ്രീം കോടതി നേരത്തെ കേജ്രിവാളിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. സിബിഐ കേസ് നിലനിൽക്കുന്നതിനാലാണ് പുറത്തേക്കിറങ്ങാൻ കഴിയാതെ പോയത്.

Related posts

ചേതനയറ്റ് സഹപാഠികള്‍, വിതുമ്പി ക്രൈസ്റ്റ് കോളേജ്; സുഹൃത്തുകളെ യാത്രയാക്കാന്‍ നിറകണ്ണുകളോടെ സൂരജും

Aswathi Kottiyoor

യാത്രക്കാർ ആവശ്യപ്പെട്ടു, കേൾക്കാതിരിക്കാനാവില്ലെന്ന് ഇന്ത്യൻ റെയിൽവേ! ഓൺലൈൻ ബുക്കിംഗിൽ വരുന്നത് വമ്പൻ മാറ്റം

ഗുരുവായൂര്‍-മധുര എക്സ്‌പ്രസിൽ യാത്രക്കാരന് പാമ്പ് കടിയേറ്റു? സംഭവം ഏറ്റുമാനൂരിൽ, ബോഗി ഒഴിപ്പിച്ച് ട്രെയിൻ പോയി

Aswathi Kottiyoor
WordPress Image Lightbox