22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • ഈശ്വർ മാൽപേ ഇറങ്ങുമോ? അടിയൊഴുക്ക് കുറഞ്ഞു, അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാൻ ശ്രമം
Uncategorized

ഈശ്വർ മാൽപേ ഇറങ്ങുമോ? അടിയൊഴുക്ക് കുറഞ്ഞു, അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാൻ ശ്രമം

കാസര്‍കോട്: കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാനാകുമോ എന്ന് പരിശോധിക്കും. പുഴയിലെ അടിയൊഴുക്ക് അൽപം കുറഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.

സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകാൻ സാധ്യതയില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ ശ്രമിച്ചെങ്കിലും ഒരു തവണ വടം പൊട്ടി ഒഴുകിപ്പോയിരുന്നു.

ഷിരൂരടക്കമുള്ള തീരദേശ കർണാടകയിലെ മേഖലയിൽ ഓറഞ്ച് അലർട്ടാണ്. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ തെരച്ചിലിനുള്ള സാഹചര്യമുണ്ടോ എന്ന് പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

Related posts

സിനിമ മോഹം മുതലാക്കി പെണ്‍കുട്ടികളെ കബളിപ്പിക്കും; നഗ്ന വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

നഗര ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിക്കുന്നത് പരിഗണനയിൽ: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

വികസന പദ്ധതികളുടെ സർവേ: മരം മുറിയ്ക്കാനും ചെറിയ രീതിയിൽ വനം തുരക്കാനും അനുമതി ആവശ്യമില്ല

Aswathi Kottiyoor
WordPress Image Lightbox