23.5 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന നടത്തി; 19-കാരന് രണ്ട് വർഷത്തെ കഠിന തടവ്
Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന നടത്തി; 19-കാരന് രണ്ട് വർഷത്തെ കഠിന തടവ്

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈപിടിച്ച് പ്രണയാഭ്യർഥന നടത്തിയ 19-കാരന് രണ്ട് വർഷത്തെ കഠിന തടവ്. മുംബൈയിലെ പ്രത്യേക പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. ചായപ്പൊടി വാങ്ങാൻ പോയ മകൾ അസ്വസ്ഥയായാണ് തിരികെ വീട്ടിലെത്തിയത്. സമീപത്തുള്ള മറ്റൊരു വീട്ടിൽ താമസിക്കുന്ന യുവാവ് കൈയില്‍ കടന്നുപിടിക്കുകയും ‘ഐ ലവ് യു’ എന്ന് പറയുകയും ചെയ്തതായി പെൺകുട്ടി മാതാവിനോട് പറഞ്ഞു.

പിന്നാലെ വീട്ടിലേക്ക് ഭയന്നോടുകയായിരുന്നുവെന്നും മാതാവ് പരാതിയിൽ വ്യക്തമാക്കി. വിചാരണവേളയിൽ പ്രതി നിരപരാധിയാണെന്ന് അവകാശപ്പെട്ടു. പെൺകുട്ടിയുമായി തനിക്ക് ബന്ധമുണ്ടെന്നും സംഭവ ദിവസം പെൺകുട്ടി തന്നെ കാണാൻ വിളിച്ചതാണെന്നും പ്രതി പറഞ്ഞു. എന്നാൽ, പെൺകുട്ടിക്ക് പ്രതിയുമായി ബന്ധമുണ്ടെങ്കിൽ ഭയന്ന് അമ്മയോട് വിവരം പറയില്ലായിരുന്നുവെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഇരുവരും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് തെളിയാക്കാനായില്ലെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് കോടതി പ്രതിക്ക് ശിക്ഷ വിധിച്ചത്.

Related posts

ഇതര സംസ്ഥാനക്കാരിയായ16 കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; മൂന്നുപേരും കുറ്റക്കാരെന്ന് കോടതി, ശിക്ഷാവിധി നാളെ

Aswathi Kottiyoor

‘7 ദിവസത്തിനുള്ളിൽ പൗരത്വ നിയമം നടപ്പിലാക്കും’; കേന്ദ്ര മന്ത്രി

Aswathi Kottiyoor

തെരുവുനായ കടിക്കാൻ പാഞ്ഞെത്തി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; 45കാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox