26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പാളുന്നു
Uncategorized

ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പാളുന്നു


ദില്ലി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പില്‍ നാഷണൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യം പാളുന്നു. നാഷണൽ കോൺഫറൻസിൻ്റെ വോട്ടുകൾ പൂർണ്ണമായി കിട്ടിയിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറിയും സ്ഥാനാർത്ഥിയുമായ ഗുലാം അഹമ്മദ് മിർ പ്രതികരിച്ചു. ഒരു വിഭാഗം നാഷണൽ കോൺഫറൻസ് പ്രവർത്തകർ വോട്ട് ചെയ്തിട്ടില്ലെന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടുവെന്ന് ഗുലാം അഹമ്മദ് മിർ പറയുന്നു. നാഷണൽ കോൺഫറൻസ് നേതൃത്വത്തെ പരാതി അറിയിച്ചു. പാർട്ടിയെ അവരുടെ നിരീക്ഷകർ തന്നെ കാര്യം ധരിപ്പിച്ചിട്ടുണ്ട്. കോൺഗ്രസ് ആത്മാർത്ഥമായി പ്രവർത്തിച്ചു. സഖ്യത്തിൽ പി ഡി പി ചേരാത്തത് നാഷണൽ കോൺഫറൻസുമായുള്ള തർക്കം മൂലമെന്നും ഗുലാം അഹമ്മദ് മിർ പ്രതികരിച്ചു.

10 വർഷത്തിനിടെ ആദ്യമായിട്ടാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ജമ്മു കശ്മീരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18 നായിരുന്നു ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബർ 25ന് രണ്ടാം ഘട്ടവും ഒക്ടോബർ 1ന് മൂന്നാം ഘട്ടവും നടക്കും. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറ്റത്തിനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ജമ്മു കശ്മീർ അതിർത്തിയിൽ സൈന്യം വ്യാപകമായ തെരച്ചിലാണ് നടത്തുന്നത്.

Related posts

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പാക്കില്ല, അക്കാര്യം സർക്കാർ ആലോചിച്ചിട്ടില്ല, ഉദ്ദേശിച്ചത് ബോധവത്കരണം മാത്രം’

Aswathi Kottiyoor

സിദ്ധാര്‍ത്ഥനെ ബെൽറ്റ് കൊണ്ട് മർദ്ദിച്ചു, ചവിട്ടി നിലത്തിട്ടു; ആന്റി റാഗിങ്ങ് കമ്മിറ്റി റിപ്പോർട്ട്

Aswathi Kottiyoor

ബസുകളിലെ വിദ്യാർത്ഥി കൺസഷൻ; പ്രായപരിധി 27 വയസായി വര്‍ധിപ്പിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍

Aswathi Kottiyoor
WordPress Image Lightbox