കേളകം: എസ്.ഡി.പി.ഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിനു സമർപ്പിച്ചു. അടക്കാത്തോട് ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഷാനവാസ് കാവുങ്കൽ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ പേരാവൂർ മണ്ഡലം പ്രസിഡന്റ് യൂനുസ് ഉളിയിൽ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ പി.വി ഫയാസ്, അശ്രഫ് നടുവനാട്, മണ്ഡലം ജോ:സെക്രട്ടറി ഷമീർ മുരിങ്ങോടി, മണ്ഡലം ട്രഷറർ ഷംസു പാനേരി, ഇരിട്ടി മുൻസിപ്പൽ സെക്രട്ടറി ഫിറോസ് എൻ.സി, എസ്ഡിപിഐ മുഴക്കുന്ന് പഞ്ചായത്ത് സെക്രട്ടറി എ. പി മുഹമ്മദ്, ഷഫീന മുഹമ്മദ്, എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് വൈസ് പ്രസിഡൻ്റ് അലിക്കുട്ടി പുതുപ്പറമ്പിൽ,
വിമൻ ഇന്ത്യ മൂവ്മെന്റ് ബ്രാഞ്ച് പ്രസിഡന്റ് അൻസൽന ജലീൽ തുടങ്ങിയവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ കാലായിൽ സ്വാഗതവും നൗഫൽ എൻ.എ നന്ദിയും പറഞ്ഞു.
- Home
- Uncategorized
- എസ്ഡിപിഐ അടക്കാത്തോട് ബ്രാഞ്ച് കമ്മിറ്റി പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ നാടിന് സമർപ്പിച്ചു