24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഉരുൾപൊട്ടല്‍ ഉണ്ടാക്കിയ ആഘാതം; എന്താണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ? സൈക്കോളജിസ്റ്റ് പറയുന്നു
Uncategorized

ഉരുൾപൊട്ടല്‍ ഉണ്ടാക്കിയ ആഘാതം; എന്താണ് പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ? സൈക്കോളജിസ്റ്റ് പറയുന്നു

വയനാട്ടിലെ ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ സമൂഹ മാധ്യമങ്ങളിലൂടെ ചര്‍ച്ചയായിരിക്കുന്ന വിഷയമാണ് ‘പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ’. ഏതെങ്കിലും തരത്തില്‍ മനസിനേല്‍ക്കുന്ന ക്ഷതത്തെയാണ് ട്രോമ എന്ന് പറയുന്നത്. മോശമായ അനുഭവങ്ങള്‍, അപകടങ്ങള്‍, അപ്രതീക്ഷിതമായ സംഭവങ്ങള്‍, പരുക്കുകള്‍ എന്നിങ്ങനെ പ്രതികൂലമായ ഏത് സാഹചര്യത്തെയും തുടര്‍ന്ന് അത് മാനസികാരോഗ്യത്തെ മോശമായി ബാധിക്കാം. ഇതാണ് ലളിതമായി പറഞ്ഞാല്‍ പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ അഥവാ പിടിഎസ്ഡി (Post Traumatic Stress Disorder).

പ്രകൃതി ദുരന്തങ്ങള്‍, ലൈംഗികാതിക്രമം, വാഹനാപകടങ്ങള്‍, മരണങ്ങള്‍ നേരിട്ട് കാണുക തുടങ്ങിയ പല സംഭവങ്ങളുടെ ഭാഗമായും പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉണ്ടാകാമെന്നാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ പ്രിയ വർ​ഗീസ് പറയുന്നത്. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട അസ്വസ്ഥജനകമായ ചിന്തകൾ, സ്വപ്നങ്ങൾ, ആഘാതവുമായി ബന്ധപ്പെട്ട ഓർമ്മകൾ എന്നിവ രോഗ ലക്ഷണങ്ങളാണ്. പിടിഎസ്ഡിയുടെ ലക്ഷണങ്ങൾ സാധാരണയായി ആഘാതകരമായ സംഭവത്തിന് ശേഷം ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുന്നു. പിടിഎസ്ഡി ഉള്ള രോഗി ആഘാതവുമായി ബന്ധപ്പെട്ട ചർച്ചകളില്‍ നിന്ന് പേടിച്ചു ഒഴിഞ്ഞുമാറാം. എന്നാല്‍ പേടിസ്വപ്നങ്ങളാലും ആവർത്തിച്ചുളള ഓർമ്മകളാലും ഇവരുടെ ഉള്ളില്‍ ആ ചിത്രങ്ങള്‍ വന്നുകൊണ്ടിരിക്കാം.

ഒരു സിനിമ കാണുംപോലെ കഴിഞ്ഞ സംഭവങ്ങൾ വളരെ വ്യക്തമായി മനസ്സിലേക്കു തെളിഞ്ഞുവരുന്ന അവസ്ഥ എന്നാണ് സൈക്കോളജിസ്റ്റായ പ്രിയ വർ​ഗീസ് പറയുന്നത്. ഇതോടൊപ്പം തന്നെ മനസ്സു മരവിച്ച അവസ്ഥയും മറ്റുള്ളവരിൽ നിന്നെല്ലാം അകന്ന് ഒറ്റയ്ക്കിരിക്കാൻ തുടങ്ങുകയും ചെയ്യുക, ഇതിന്‍റെ ഭാഗമായി ഉറക്കക്കുറവും, എപ്പോഴും ഉത്കണ്ഠയും ഇവര്‍ക്ക് ഉണ്ടാകാം. വിശപ്പ് കുറയാനും സാധ്യത ഉണ്ടെന്നും പ്രിയ വർ​ഗീസ് പറയുന്നു.

ദുരനുഭവത്തെ ഓർമ്മപ്പെടുത്താനിടയുള്ള എല്ലാ സാഹചര്യങ്ങളെയും അവർ ഒഴിവാക്കും. ഭയന്നുപോയ അനുഭവത്തെ ഓർമ്മപ്പെടുത്തുന്ന എന്തെങ്കിലും ഒരു കാരണം പിന്നീടുണ്ടായാൽ പെട്ടെന്ന് വലിയ ഭയമോ ദേഷ്യമോ പ്രകടമാക്കാൻ ഇടയുണ്ട്. ഭയന്നു വിറച്ച അവസ്ഥ അവരിൽ അനുഭവപ്പെട്ടേക്കാം. ഉദാ: ആ വ്യക്തി കടന്നുപോയതുപോലെയുള്ള ഒരു ഭാഗം ഒരു സിനിമയിൽ കാണുമ്പോൾ. വല്ലാത്ത ഉൽക്കണ്ഠയും, വിഷാദവും, ആത്മഹത്യാ ചിന്തകളും എല്ലാം ആ വ്യക്തിയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പ്രിയാ വര്‍ഗീസ് പറയുന്നു. PTSD എന്ന അവസ്ഥയുള്ള ആളുകൾക്ക് മറ്റുള്ളവരെ വിശ്വസിക്കാനും, ആശയവിനിമയം നടത്താനും, പ്രശ്നങ്ങളെ പരിഹരിക്കാനും ഒക്കെ ബുദ്ധിമുട്ടു നേരിട്ടേക്കാം.
മനസികാഘാതമുണ്ടാക്കിയ അനുഭവങ്ങൾക്കുശേഷം ചില ആഴ്ചകൾ മുതൽ മാസങ്ങൾവരെ മുൻപ് പറഞ്ഞ ലക്ഷണങ്ങൾ നീണ്ടുനിൽക്കാൻ ഇടയുണ്ട്. വളരെ ചുരുക്കമായി മാത്രമേ ആറു മാസത്തിൽ അധികം നീണ്ടുനിൽക്കാറുള്ളു. എന്നാൽ ഏതെങ്കിലും വ്യക്തികളിൽ ഇതു വളരെ വർഷത്തേക്ക് നീണ്ടു നിന്നാൽ ഇതുമൂലം വ്യക്‌തിത്വത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതുവെ ഉൽകണ്ഠ ഉള്ള ആളുകളിൽ കുറച്ചുകൂടെ ആത്മധൈര്യം ഉള്ള ആളുകളെ അപേക്ഷിച്ച്‌ മാനസികഘാതത്തിൽ നിന്നും പുറത്തേക്കു വരിക ബുദ്ധിമുട്ടായിരിക്കും. PTSD ദുരനുഭവങ്ങൾ നേരിടേണ്ടി വന്നാൽ ഏതു പ്രായക്കാരിലും വരാൻ സാധ്യതയുള്ള ഒരവസ്ഥയാണ്. കുട്ടികളിൽപോലും ഇത്തരം അവസ്ഥകൾ ഉണ്ടായേക്കാമെന്നും പ്രിയാ വര്‍ഗീസ് പറയുന്നു.

മനഃശാസ്ത്ര ചികിത്സ

PTSD അനുഭവപ്പെടുന്ന ആളുകളിൽ പൊതുവെ കുറ്റബോധം എന്ന അവസ്ഥ കണ്ടുവരാറുണ്ട്. അവർ നേരിട്ട ദുരനുഭവങ്ങൾക്കു അവർ ഉത്തരവാദികൾ അല്ല എങ്കിൽപ്പോലും കുറ്റബോധം എന്ന അവസ്ഥ അവരിൽ ഉണ്ടായേക്കാം. സ്വയം വിലയില്ലായ്മ എന്ന അവസ്ഥയാണ് മറ്റൊരു പ്രധാന പ്രശ്നം. ഇവയെല്ലാം നേരിടാൻ സഹായിക്കുന്ന CBT പോലെയുള്ള ചികിത്സാരീതികളിലൂടെ പ്രശ്ന പരിഹാരം സാധ്യമാണ്. നല്ലൊരു സൈക്കോളജിനെ കണ്ട് എല്ലാം തുറന്നു സംസാരിച്ച്, റിയാലിറ്റി അംഗീകരിക്കുക എന്നതാണ് ഇവര്‍ ചെയ്യേണ്ടത് എന്നും പ്രിയാ വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.

Related posts

അമ്മയെ നോക്കണം, വീട് വെക്കണം; പ്രതീക്ഷയോടെ കാനഡയിൽ പോയ അലിൻ തിരിച്ചെത്തുക ചേതനയറ്റ്, ഒന്നുകാണാൻ കാത്ത് കുടുംബം

Aswathi Kottiyoor

പനവല്ലിയിൽ വീട്ടിനുള്ളിൽ കടുവ കയറി… തലനാരിഴക്ക് രക്ഷപ്പെട്ടതായി വീട്ടുകാർ

Aswathi Kottiyoor

പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് നയാസ് മണരവിവരം മറച്ചുവച്ചെന്ന് മരിച്ച ഷെമീറയുടെ പിതാവ്

Aswathi Kottiyoor
WordPress Image Lightbox