കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിലില്ല. ദുരന്തത്തിൻ്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണണ്ട ആവശ്യമില്ല. രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇത്. കോൺഗ്രസിൽ ഇതുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമില്ല. പണ്ടും ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മൾ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിനുള്ള അവസരമല്ലെന്നും അദ്ദേഹം പറഞ്ഞു.
- Home
- Uncategorized
- എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയം, ദുരിതാശ്വാസ നിധിയിൽ പണം നൽകണം; രാഷ്ട്രീയം കാണേണ്ടെന്നും രമേശ് ചെന്നിത്തല