22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പൊലീസ്
Uncategorized

രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന ദുരന്തഭൂമിയില്‍ മോഷ്ടാക്കളുടെ സാന്നിധ്യവും; മുന്നറിയിപ്പുമായി പൊലീസ്


വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ മനുഷ്യത്വമില്ലാത്ത ചിലരുടെ നടപടികളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ്. മനുഷ്യസാധ്യമായ എല്ലാ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് നടപടി.

ദുരന്തം ജീവനെടുത്തവരുടെ അവശേഷിപ്പുകള്‍തേടി മോഷ്ടാക്കള്‍ പ്രദേശത്തെത്തിയതായാണ് വിവരം. ഇതര സംസ്ഥാനക്കാരായ ചിലര്‍ ഇത്തരത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെന്ന വ്യാജേന ദുരന്തഭൂമയില്‍ മോഷണത്തിനെത്തിയ സാഹചര്യത്തില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മേപ്പാടി പോലീസ് അറിയിച്ചു.

അതേസമയം മനുഷ്യശരീരങ്ങള്‍ക്കായി നടത്തുന്ന തിരിച്ചിലിനിടെ കണ്ടെത്തുന്ന സ്വര്‍ണവും പണവുംമറ്റു അവശേഷിപ്പുകളും രക്ഷാപ്രവര്‍ത്തകര്‍ കൃത്യമായി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്. രക്ഷാപ്രവര്‍ത്തന മേഖലയിലും അടച്ചുപൂട്ടിയ വീടുകള്‍ക്ക് സമീപവും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്നവരെ നിരീക്ഷിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related posts

ലോക്‌സഭാ തെരഞ്ഞെടുപ്പ്: രണ്ടും കല്‍പ്പിച്ച് ഗൂഗിളും, തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൈകോർത്തത് വ്യാജവാർത്തകൾ തടയാൻ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: പൊതുജനങ്ങള്‍ക്ക് ആപ്പുവഴി പരാതി നല്‍കാം, 100 മിനിറ്റിനുള്ളില്‍ നടപടി

Aswathi Kottiyoor

ബീഫ് കയറ്റുമതിയിൽ ഇന്ത്യ നാലാം സ്ഥാനത്ത്.

Aswathi Kottiyoor
WordPress Image Lightbox