22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കൂൺ കൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി; വിദ്യാർത്ഥികൾ
Uncategorized

കൂൺ കൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി; വിദ്യാർത്ഥികൾ

കണ്ണൂർ: മുണ്ടക്കൈ ചൂരൽ മലയിൽ ഉരുൾപൊട്ടലിൽ ജീവനും സമ്പത്തും നഷ്ടമായവർക്ക് കൈത്താങ്ങായി വിദ്യാർത്ഥികളും. കൂണ്‍ കൃഷിയിലൂടെ ലഭിച്ച 15000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയാവുകയാണ് ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാരായ വിദ്യാർഥികളും അധ്യാപകരും.

കൂൺ കൃഷിയിലൂടെ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി; വിദ്യാർത്ഥികൾ
‘അവരില്ല, ഇപ്പോ അവരില്ല’, ഒറ്റരാത്രി കൊണ്ട് ദിനേശന് നഷ്ടമായത് കുടുംബത്തിലെ അഞ്ചു പേരെ
സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷമായി നടത്തിയ കൂണ്‍ കൃഷിയും വിളവെടുപ്പും വിൽപ്പനയും ഏറെ പ്രശംസ നേടിയിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ വർഷം നടത്തിയ കൂണ്‍ കൃഷി വിജയനേട്ടം കൊയ്തതിൻ്റെ പശ്ചാത്തലത്തിലാണ് ഇക്കുറിയും എൻ എസ് എസ് വളണ്ടിയർ മാരുടെ നേതൃത്വത്തിൽ സ്കൂളിൽ കൂൺകൃഷിക്ക് വിത്തിട്ടത്. സ്‌കൂളിലെ തന്നെ ഒരു കെട്ടിടമുറിയാണ് കൃഷിക്കായി ഉപയോഗിച്ചത്. രണ്ടു വർഷങ്ങളിലായി നടത്തിയ കൂൺ വിൽപ്പനയിലൂടെ ലഭിച്ച സമ്പാദ്യമാണ് വിദ്യാർത്ഥികൾ വയനാടിൻ്റെ ദുരിതക്കണ്ണീരൊപ്പാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

Related posts

എല്‍ജെഡി ആർ.ജെ.ഡിയിൽ ലയിച്ചു; എം.വി. ശ്രേയാംസ് കുമാര്‍ സംസ്ഥാന പ്രസിഡന്റ്‌

Aswathi Kottiyoor

ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര;പരിശോധനയിൽ പെട്ടു! തോൽപ്പെട്ടിയിൽ വൻ എംഡിഎംഎ വേട്ട

Aswathi Kottiyoor

അണയില്ല സങ്കടത്തീ…; ദുരന്ത വാർഷികത്തിലും കണ്ണീരൊഴിയാതെ കറുപ്പായി

Aswathi Kottiyoor
WordPress Image Lightbox