22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • അന്ന്‌ ആടുകളെ വിറ്റ പണം,ഇന്ന്‌ ചായക്കടയിലെ വരുമാനം
Uncategorized

അന്ന്‌ ആടുകളെ വിറ്റ പണം,ഇന്ന്‌ ചായക്കടയിലെ വരുമാനം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തന്റെ ചായക്കടയിൽ നിന്ന്‌ കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ കൈമാറിയത്. കളക്‌ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക്‌ നേരിട്ട് തുക കൈമാറുകയായിരുന്നു. സുജിത്ത് വിജയന്‍പിള്ള എംഎല്‍എയുടെ സാന്നിധ്യത്തിലായിരുന്നു തുക കൈമാറിയത്‌.

പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്തും സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. അന്ന്‌ ആടുകളെ കണ്ടെത്തിയായിരുന്നു സുബെെദ പണം കണ്ടെത്തിയത്‌.

സുബൈദയെ കൂടാതെ പനയം ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേന 17,000 രൂപയും ശാന്ത രാജപ്പന്‍ 1000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ തുക നൽകിയതായി കൊല്ലം ജില്ലാ കളക്‌ടർ അറിയിച്ചു.

Related posts

വന്യമൃഗ വേട്ട: അനുവാദം നൽകേണ്ടത് സംസ്ഥാനമെന്നു കേന്ദ്രം

Aswathi Kottiyoor

സി.ബി.എസ്.ഇ., ഐ.സി.എസ്.സി സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താം ;ഹെക്കോടതി

Aswathi Kottiyoor

സ്കൂളിൽ വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു, ഉദയ്പൂരിൽ സാമുദായിക സംഘർഷം, ഇന്റർനെറ്റ് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox