September 19, 2024
  • Home
  • Uncategorized
  • അടക്കാത്തോട് ശാന്തിഗിരി കൈലാസൻ പടിയിലെ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
Uncategorized

അടക്കാത്തോട് ശാന്തിഗിരി കൈലാസൻ പടിയിലെ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി


അടക്കാത്തോട് : ശാന്തിഗിരി കൈലാസൻ പടിയിലെ ഭൂമിയിൽ വിള്ളൽ സംഭവിച്ച സാഹചര്യത്തിൽ 18 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൈലാസൻ പടിയിലെ 11 കുടുംബങ്ങളെയും സമീപത്തുള്ള 7 കുടുംബങ്ങളേയുമാണ് കോളിത്തട്ടിലെ എൽ .പി സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കുറ്റ്, വാർഡുമെമ്പർ സജീവൻ പാലുമ്മി, ജില്ലാ പഞ്ചായത്തഗം ലിസ്സി ജോസഫ്, ജോർജ്കുട്ടി കുപ്പക്കാട്ട്, സന്തോഷ് മണ്ണാറുകുളം, എക്സൈസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ചേർന്നാണ് ദുരിതാശ്വാസ കാമ്പിന് നേതൃത്വം നൽകുന്നത്. മഴ ശക്തമായ സാഹചര്യത്തിലാണ് 18 കുടുംബങ്ങളെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റിയത്. സണ്ണി ജോസഫ് എം എൽ എ, ജില്ലാ പഞ്ചായത്തഗം ജൂബിലി ചാക്കോ എന്നിവർ സ്ഥലം സന്ദർശിച്ചു.

Related posts

അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ കഴുത്തറുത്ത് കൊന്നു, വെട്ടിനുറുക്കി; കാരണം കേട്ട് ഞെട്ടി, വീട് തകർത്ത് നാട്ടുകാർ

Aswathi Kottiyoor

ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു; വിടവാങ്ങിയത് ചിത്രകലയിലെ അതുല്യ പ്രതിഭ

Aswathi Kottiyoor

‘ഇടതുപക്ഷ ജനാധിപത്യ മുന്നണി 20 മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷ’: എംഎം മണി എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox