22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മഴയിൽ മാറ്റമില്ല; ശക്തമായി തന്നെ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ
Uncategorized

മഴയിൽ മാറ്റമില്ല; ശക്തമായി തന്നെ തുടരും; 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്; നാലിടത്ത് യെല്ലോ

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റമില്ല. വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. മലപ്പുറം മുതൽ കാസർകോട് വരെയുള്ള 5 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്നും നാളെയും കൂടി വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്.

ചിമ്മിനി ഡാമിൽ കനത്ത മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്. കൂടുതൽ വെള്ളം തുറന്നുവിട്ടുകൊണ്ടുള്ള അപകടസാധ്യത ഒഴിവാക്കുന്നതിനായി ഡാമിൽ നിന്നും കെഎസ്ഇബി പവർ ജനറേഷന് വേണ്ടി 6.36m3/s എന്ന തോതിൽ ജലം ഇന്ന് 12 മണി മുതൽ കുറുമാലി പുഴയിലേക്ക് ഒഴുക്കിവിടുമെന്ന് അറിയിപ്പുണ്ട്. അതുകൊണ്ട് കുറുമാലി പുഴയിലെ ജലനിരപ്പ് 10 മുതൽ 12 സെന്റീമീറ്റർ വരെ ഉയരാൻ സാധ്യത ഉണ്ട്. ആയതിനാൽ കുറുമാലി, കരുവന്നൂർപ്പുഴയുടെ തീരത്ത് താമസിക്കുന്ന ജനങ്ങളെല്ലാം ജാഗ്രത പാലിക്കേണ്ടതാണ്.

Related posts

റഫർ ചെയ്ത രോ​ഗി തെരുവിൽ മരിച്ച സംഭവം: സൂപ്രണ്ടിന്റെ റിപ്പോർട്ട്‌ തള്ളി ജില്ലാപഞ്ചായത്ത്‌; നടപടി വേണമെന്നാവശ്യം

Aswathi Kottiyoor

വെല്‍ക്കം ബാക്ക് ചാമ്പ്യന്‍; വിനേഷിന് വൈകാരിക വരവേല്‍പ്പ് നല്‍കി രാജ്യം, കണ്ണീരണിഞ്ഞ് താരം

Aswathi Kottiyoor

കൊട്ടാരക്കര ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊന്നു, ആക്രമിച്ചത് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി

Aswathi Kottiyoor
WordPress Image Lightbox