22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • കുത്തൊഴുക്കുള്ള പുഴയില്‍ സ്പീഡ് ബോട്ട് അഭ്യാസം; തലകീഴായി മറിഞ്ഞു, യുവാക്കളെ കയര്‍ കെട്ടി രക്ഷപ്പെടുത്തി
Uncategorized

കുത്തൊഴുക്കുള്ള പുഴയില്‍ സ്പീഡ് ബോട്ട് അഭ്യാസം; തലകീഴായി മറിഞ്ഞു, യുവാക്കളെ കയര്‍ കെട്ടി രക്ഷപ്പെടുത്തി

കോഴിക്കോട്: വെള്ളം നിറഞ്ഞ് കുത്തിയൊഴുകുന്ന പുഴയിലൂടെ സ്പീഡ് ബോട്ടില്‍ ചീറിപ്പാഞ്ഞ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. തലകീഴായി മറിഞ്ഞ ബോട്ടില്‍ പിടിച്ച് പുഴയിലൂടെ ഒഴുകിയ യുവാക്കളെ ഒടുവില്‍ പാലത്തിന് മുകളില്‍ കൂടിയ നാട്ടുകാര്‍ കയര്‍ താഴേക്ക് എറിഞ്ഞുനല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വെസ്റ്റ്‌ കൊടിയത്തൂര്‍ ഭാഗത്തുള്ള തൂക്കുപാലത്തില്‍ തട്ടിയാണ് ബോട്ട് മറിഞ്ഞതെന്നാണ് യുവാക്കള്‍ നാട്ടുകാരോട് പറഞ്ഞത്. തങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതാണെന്നും ഇവര്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ നാട്ടുകാര്‍ ഇരുവരുടെയും വാദങ്ങള്‍ തള്ളിക്കളഞ്ഞു. അപകടത്തില്‍പ്പെടുന്നതിന് മുന്‍പ് ഇവര്‍ ലൈഫ് ജാക്കറ്റ് പോലും ധരിക്കാതെ പുഴയിലൂടെ വേഗതയില്‍ പോകുന്നതും കറങ്ങിത്തിരിയുന്നതും ശ്രദ്ധയില്‍പ്പെട്ടതായും രക്ഷാപ്രവര്‍ത്തിനത്തിന് പോവുകയാണെന്ന വാദം തെറ്റാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Related posts

ലവലേശം പോലും സമയം പാഴാക്കാതെ റോബിൻ ബസ് ഉടമകൾ; സുപ്രധാന ആവശ്യവുമായി ഉടൻ എംവി‍ഡിക്ക് മുന്നിലേക്ക്

Aswathi Kottiyoor

എട്ട് പേർ കൊല്ലപ്പെട്ട കളമശേരി സ്ഫോടന കേസ്: കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്, മാർട്ടിൻ ഡൊമിനിക് ഏക പ്രതി

Aswathi Kottiyoor

സംസ്ഥാനത്ത് അതിശക്തമായ മഴ: ആശുപത്രികളിലും ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പുരയിലും വെള്ളം കയറി

Aswathi Kottiyoor
WordPress Image Lightbox