22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • യുപിഐ ഇടപാടുകൾ കുതിക്കുക്കുന്നു; വിപണി കീഴടക്കി ഫോൺ പേയും ഗൂഗിൾ പേയും
Uncategorized

യുപിഐ ഇടപാടുകൾ കുതിക്കുക്കുന്നു; വിപണി കീഴടക്കി ഫോൺ പേയും ഗൂഗിൾ പേയും


രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഇടപാടുകളിൽ 57 ശതമാനം വളർച്ച. യുപിഐ ഇടപാടുകളുടെ എണ്ണം 2019-20ൽ 12.5 ബില്യണിൽ നിന്ന് 2023-24ൽ 131 ബില്യണായി ഉയർന്നു. ഫോൺ പേ, ഗൂഗിൾ പേ എന്നിവയാണ് യുപിഐ ഇടപാടുകളിൽ ആധിപത്യം പുലർത്തുന്നത്. 86 ശതമാനമാണ് ഇരു കമ്പനികളുടേയും ആകെ വിപണി വിഹിതം. ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG) ബാങ്കിംഗ് സെക്ടർ റൗണ്ടപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ക്രെഡിറ്റ് കാർഡ് ഇടപാടുകൾ ഇരട്ടിയായി. അതേ സമയം ഡെബിറ്റ് കാർഡ് ഇടപാടുകൾ വർഷം തോറും 43 ശതമാനം കുറഞ്ഞു വരികയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ബാങ്കുകളുടെ വായ്പാ വളർച്ചയിൽ 15 ശതമാനം വളർച്ച കൈവരിച്ചപ്പോൾ നിക്ഷേപ വളർച്ച 13 ശതമാനമായി. ആദ്യമായി, എല്ലാ ബാങ്ക് ഗ്രൂപ്പുകളും ആസ്തികളിൽ 1 ശതമാനത്തിൽ കൂടുതൽ വരുമാനം നേടിയതോടെ, ബാങ്കിംഗ് മേഖലയുടെ മൊത്തം അറ്റാദായം ₹3 ലക്ഷം കോടി കവിഞ്ഞു. ഉയർന്ന വായ്പാ വളർച്ച, ഫീസ് വരുമാനത്തിലെ വളർച്ച, കുറഞ്ഞ വായ്പച്ചെലവ് എന്നിവയാണ് ബാങ്കിംഗ് മേഖലയുടെ ലാഭക്ഷമത ഉയരുന്നതിന് സഹായകരമായി. സ്വകാര്യ ബാങ്കുകളുടെ ലാഭം വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം കുതിച്ചുയർന്നു, പൊതുമേഖലാ ബാങ്കുകളുടെ അറ്റാദായത്തിൽ 34 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2.8 ശതമാനം എന്ന ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതായും കണക്കുകൾ വ്യക്തമാക്കുന്നു . പൊതുമേഖലാ ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 3.5 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

Related posts

‘മൊയ്തീൻ ചാക്കിൽ പണവുമായി പോയെന്ന് പറയാൻ ഇഡി നിർബന്ധിച്ചു; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’.

Aswathi Kottiyoor

തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണം പത്തായി; ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചില്ല,കേന്ദ്ര സംഘം ഇന്നെത്തും

Aswathi Kottiyoor

യൂത്ത് കോൺഗ്രസ് പുനസംഘടനയിലെ അതൃപ്തി; ആലുവയിൽ എ ഗ്രൂപ്പ് യോഗം

Aswathi Kottiyoor
WordPress Image Lightbox