24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കേരളത്തിലെ ദേശീയപാത നിർമാണം: സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ എച്ച് എ ഐയോട് പൊതുമരാമത്ത് വകുപ്പിന്‍റെ കത്ത്
Uncategorized

കേരളത്തിലെ ദേശീയപാത നിർമാണം: സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എൻ എച്ച് എ ഐയോട് പൊതുമരാമത്ത് വകുപ്പിന്‍റെ കത്ത്


തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് എൻ എച്ച് എ ഐയോട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു.ദേശീയപാത 66 നിർമ്മാണത്തിൽ സുരക്ഷ ഉറപ്പാക്കണം. സുരക്ഷ ഉറപ്പാക്കാൻ വിദഗ്ദ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന ഉറപ്പാക്കണം ദേശീയപാത അതോറിറ്റിക്കാണ് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് കത്തയച്ചത്.ദേശീയപാതക്കായി മണ്ണെടുത്തയിടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതും പരിശോധിക്കണം.തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ ശാസ്ത്രീയമാണെന്ന് ഉറപ്പു വരുത്തണം.നേരത്തെ പദ്ധതി അവലോകന യോഗത്തിലും സുരക്ഷ ഉറപ്പാക്കാൻ മന്ത്രി എൻ എച്ച് എ ഐയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തയച്ചത്.

Related posts

ഇ ഡിക്ക് പിന്നാലെ കെജ്‍രിവാളിനെ ലക്ഷ്യമിട്ട് സിബിഐയും; കസ്റ്റഡിയിൽ ആവശ്യപ്പെട്ടേക്കും

Aswathi Kottiyoor

ചലച്ചിത്ര അവാർഡ്: ആരോപണം കടുപ്പിച്ച് വിനയൻ; ‘വിശ്വവിഖ്യാത’ വിവാദം

Aswathi Kottiyoor

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Aswathi Kottiyoor
WordPress Image Lightbox