23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • കൊല്ലപ്പെട്ടയാളുടെ തുടയിലെ ടാറ്റൂ തുമ്പായി, സ്പായിൽ 52കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ
Uncategorized

കൊല്ലപ്പെട്ടയാളുടെ തുടയിലെ ടാറ്റൂ തുമ്പായി, സ്പായിൽ 52കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിൽ

മുംബൈ: മുംബൈയിലെ വെർളിയിൽ സ്പായ്ക്കുള്ളിൽ 52 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ സ്പാ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ. വിവരാവകാശ പ്രവർത്തകനായ ഗുരു വാഗ്മറെ എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വ്യക്തിയുടെ തുടയിൽ പച്ചകുത്തിയിരുന്ന പേരുകളിൽ നിന്നാണ് പൊലീസ് കുറ്റവാളികളിലേക്കെത്തിയത്. അറസ്റ്റിലായ സ്പാ ഉടമയുടെ പേരുൾപ്പെടെ 22 പേരുകൾ ഇയാളുടെ തുടയിൽ പച്ചകുത്തിയിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഇവരായിരിക്കും ഉത്തരവാദികളെന്നും ഇയാൾ പച്ചകുത്തി. സ്പാ ഉടമസന്തോഷ് ഷെരേക്കറാണ് കൊലപാതകത്തിന്റെ സൂത്രധാരനെന്ന് പൊലീസ് പറഞ്ഞു. ഇയാളെക്കൂടാതെ മറ്റൊരു സ്പായുടെ ഉടമയായ മുഹമ്മദ് ഫിറോസ് അൻസാരി, വാടക കൊലയാളി ഷാക്കിബ് അൻസാരി എന്നിവരാണ് അറസ്റ്റിലായവർ.

കൊല്ലപ്പെട്ട ​ഗുരു വാ​ഗ്മറെ മുംബൈ, നവി മുംബൈ, താനെ എന്നിവിടങ്ങളിലെ സ്പാ ഉടമകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത് പതിവായിരുന്നുവെന്നും ഇയാൾ പണത്തിനു വേണ്ടി ഷെരേക്കറിനെയും അൻസാരിയെയും ശല്യം ചെയ്തിരുന്നു. തുടർന്നാണ് ഇവർ കൊലപാതകം ആസൂത്രണം ചെയ്തത്. ഇതിനായി ഷാക്കിബ് എന്ന വാടക കൊലയാളിയെയും ദില്ലിയിൽ നിന്ന് എത്തിച്ചു.

Related posts

തമിഴ്നാട്ടിൽ വീണ്ടും ഏറ്റുമുട്ടൽ: കുപ്രസിദ്ധ ഗുണ്ട കൊമ്പൻ ജഗനെ പൊലീസ് വെടിവെച്ചു കൊന്നു

Aswathi Kottiyoor

വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

Aswathi Kottiyoor

കൊവിഡിന് ശേഷം പലയിടത്തും ജനങ്ങൾക്ക് സർക്കാരിൽ വിശ്വാസം നഷ്ടമായി, പക്ഷെ ഇന്ത്യയിൽ മറിച്ചെന്നും മോദി

Aswathi Kottiyoor
WordPress Image Lightbox