23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി; അന്വേഷണം ആരംഭിച്ചു
Uncategorized

മണപ്പുറം ഫിനാന്‍സില്‍ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി; അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ 18 വർഷത്തോളമായി അസിസ്റ്റന്റ് ജനറൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹനാണ് 20 കോടിയോളം രൂപയുമായി മുങ്ങിയത്. 2019 മുതൽ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് കമ്പനിയിൽ നിന്നും വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സ്ണൽ ലോൺ അക്കൗണ്ടിൽ നിന്നും അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു.

ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും സ്ഥലവും വീടും മറ്റും വാങ്ങിയതായി കണ്ടെത്തിയിരുന്നു. പിടിയിലാകും എന്ന് മനസ്സിലായതോടെ യുവതി ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽ നിന്നും ഇറങ്ങിപ്പോയി ആരുടെയോ സഹായത്തോടുകൂടി രക്ഷപ്പെടുകയായിരുന്നു. വലപ്പാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതി ഒളിവിൽ പോകുന്നതിനു തൊട്ടുമുമ്പ് വരെ 18 വർഷത്തോളമായി തിരു പഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചുവന്നിരുന്നത്.

Related posts

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്; ശ്രീനയും പ്രതാപനും ഇന്ന് ഇഡി ഓഫീസിൽ കീഴടങ്ങിയേക്കും

Aswathi Kottiyoor

ആനയെകൊണ്ട് പൊറുതിമുട്ടി, പിന്നാലെ കാട്ടുപോത്തും; മൂന്നാർ ടൗണിൽ ഭീഷണിയായി വിലസി, പിന്നാലെ കാടുകയറി

Aswathi Kottiyoor

ഇനി ജയിക്കണമെങ്കില്‍ ബിജെപിയില്‍ വരണം; കെ മുരളീധരനെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox