22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ; കേരള തീരത്ത്‌ നാളെ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം
Uncategorized

ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, ഒറ്റപ്പെട്ട ശക്തമായ മഴ; കേരള തീരത്ത്‌ നാളെ രാത്രി വരെ കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദ പാത്തിയുടെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്താ വകുപ്പ്. ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ടാണ്.

28ന് കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. 27, 29, 31 തീയതികളിൽ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 28 -ന് വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും 25, 26 തീയതികളിൽ മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ആഴക്കടൽ മത്സ്യബന്ധനം; പരമ്പരാഗത മത്സ്യതൊഴിലാളികളെ കൈപിടിച്ചുയർത്തി സർക്കാർ

Aswathi Kottiyoor

കേന്ദ്രാനുമതിയില്ല; സൗദിയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭാ സമ്മേളനം അനിശ്ചിത്വത്തില്‍

Aswathi Kottiyoor

സംസ്ഥാനത്തെ പി.എഫ്.ഐ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

Aswathi Kottiyoor
WordPress Image Lightbox