22.1 C
Iritty, IN
September 20, 2024
  • Home
  • Uncategorized
  • ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ചന്ദ്രദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു
Uncategorized

ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പിൽ ചന്ദ്രദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു


ചെട്ടിയാംപറമ്പ് ഗവൺമെന്റ് യു പി സ്കൂളിൽ
ജൂലൈ 21 അന്തർദേശീയ ചന്ദ്രദിനത്തിന്റെ ഭാഗമായി വർണ്ണാഭമായ പരിപാടികൾ നടന്നു.
പ്രത്യേക ചാന്ദ്രദിന അസംബ്ലിക്ക് കുട്ടികൾ നേതൃത്വം നൽകി. ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ ചന്ദ്രദിനപതിപ്പുകൾ പ്രകാശനം ചെയ്തു. സ്കൂൾ തലത്തിൽ നടന്ന ചാന്ദ്രദിനക്വിസ്സ് മത്സരത്തിൽ അശ്വതീർത്ഥ്‌ ഒന്നാം സ്ഥാനം നേടി. എഡ്വിൻ ജോർജ്ജും അദ്രിത് അവിൻ എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. സ്കൂൾ ഹാളിൽ ഒരുക്കിയ ചന്ദ്രദിന പ്രദർശനം അതിമനോഹരമായിരുന്നു. കുട്ടികൾ നിർമിച്ച റോക്കറ്റ് മാതൃകയും ചാർട്ടുകളും പോസ്റ്റാറുകളും പ്രദർശനത്തിന് ഭംഗി കൂട്ടി. ചന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

Related posts

വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും

Aswathi Kottiyoor

അമ്മയെ ക്ഷേത്ര ശ്മശാനത്തിൽ അടക്കി, എല്ലാത്തിനും മൂകസാക്ഷിയായി ശ്രുതി; സബിതയെ തിരിച്ചറിഞ്ഞത് ഡിഎൻഎ പരിശോധനയിൽ

Aswathi Kottiyoor

മന്ത്രിമാരുടെ സത്യപ്രതിജ്ഞ; ചെലവ് അഞ്ച് ലക്ഷം, തുക മുൻകൂറായി വാങ്ങി രാജ്ഭവൻ

Aswathi Kottiyoor
WordPress Image Lightbox