23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രഞ്ജിത്; ‘കാത്തിരിക്കാനേ കഴിയൂ’വെന്ന് കുടുംബം
Uncategorized

അർജുന്റെ ലോറി കരയിൽ തന്നെയുണ്ടാകാനാണ് സാധ്യത’യെന്ന് രഞ്ജിത്; ‘കാത്തിരിക്കാനേ കഴിയൂ’വെന്ന് കുടുംബം

ഷിരൂരിൽ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിക്കൊപ്പം കാണാതായ അർജുന് വേണ്ടി തെരച്ചിൽ ആരംഭിച്ചിട്ട് ഇന്ന് ഏഴ് ദിവസം. ലോറി കരയിൽ തന്നെയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേലിന്റെ അനുമാനം. റോഡിൽ മലയോട് ചേർന്നുള്ള ഭാഗത്ത് ലോറിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് രഞ്ജിത് പ്രതികരിച്ചു. സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അത്യാധുനിക റഡാർ സംവിധാനം എത്താത്ത് പോരായ്മയാണെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി. രക്ഷാദൗത്യം അൽപ സമയത്തിനകം തുടങ്ങും.

വെള്ളത്തിലേക്ക് ട്രക്ക് പോയിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ കരയിലേതു പോലെ അവിടെയും തെരയണമെന്ന് അർജുന്റെ കുടുംബം ആവശ്യപ്പെട്ടു. ഇനിയെങ്കിലും തെരച്ചിലിന് വേഗം കൂട്ടണമെന്നും വീഴ്ച കുറക്കണമെന്നുമാണ് ഇവരുടെ അപേക്ഷ. അർജുനെ കണ്ടെത്താതെ ഷിരൂരിൽ ഉള്ള ബന്ധുക്കൾ മടങ്ങി വരില്ല. കാത്തിരിക്കാനെ തങ്ങൾക്ക് ഇപ്പോൾ കഴിയൂവെന്നും കുടുംബം പ്രതികരിച്ചു.

രക്ഷാദൗത്യത്തിനായി ഇന്നലെ സൈന്യമെത്തിയിരുന്നു. കരയിലെയും പുഴയിലെയും മണ്ണ് മാറ്റി പരിശോധന നടത്താനാണ് തീരുമാനം. സമീപത്തെ ഗംഗാവലി പുഴയിലേക്ക് ഇടിഞ്ഞു താണ് കിടക്കുന്ന മണ്ണ് മാറ്റിയും പരിശോധന നടക്കും. സൈന്യം ഇന്ന് ഡീപ് സെർച്ച് മെറ്റൽ ഡിറ്റക്ടർ സംവിധാനങ്ങൾ അടക്കം കൊണ്ട് വന്നാണ് പരിശോധന നടത്തുക. കരയിലെ പരിശോധന പൂർത്തിയായ ശേഷമാകും പുഴയിലെ വിശദമായ പരിശോധന.

Related posts

തെരുവുനായ പ്രശ്നം; കേരളത്തിന് നോട്ടിസ്.

Aswathi Kottiyoor

സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും; കേരളം അടുപ്പിക്കില്ല: മുഖ്യമന്ത്രി

Aswathi Kottiyoor

മണിപ്പൂർ സംഘർഷം: ‘കോം’ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം, അമിത് ഷായ്ക്ക് കത്തെഴുതി മേരി കോം.

Aswathi Kottiyoor
WordPress Image Lightbox