22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികം; വിസ്മയക്കാഴ്ചയൊരുക്കി പ്രകടനം
Uncategorized

ദക്ഷിണ വ്യോമസേനയുടെ 40-ാം വാർഷികം; വിസ്മയക്കാഴ്ചയൊരുക്കി പ്രകടനം


ദക്ഷിണ വ്യോമസേന സ്ഥാപിതമായതിന്‍റെ 40 -ാം വാർഷികത്തിന്‍റെ ഭാഗമായി ഇന്നലെ വ്യോമസേനയുടെ എയർ വാരിയർ ഡ്രിൽ ടീമും സാരംഗ് ഹെലികോപ്റ്റർ ഡിസ്‌പ്ലേ ടീമും ശംഖുമുഖത്ത് തങ്ങളുടെ ഐതിഹാസിക കഴിവുകൾ പ്രദർശിപ്പിച്ചു. ഇതോടെ ജൂലൈ 18 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന ദക്ഷിണ വ്യോമസേനയുടെ വിവിധ പ്രദർശനങ്ങൾക്കും തുടക്കമായി.

ഗ്രൂപ്പ് ക്യാപ്റ്റൻ സന്തോഷ് കുമാർ മിശ്രയുടെ നേതൃത്വത്തിലുള്ള സാരംഗ് ടീമിൽ ഇത്തവണ തിരുവനന്തപുരം സ്വദേശികളായ സ്ക്വാഡ്രന്‍ ലീഡർ രാഹില്‍, സ്ക്വാഡ്രന്‍ ലീഡർ സച്ചിന്‍, കോട്ടയം സ്വദേശിനിയായ സ്ക്വാഡ്രന്‍ ലീഡർ ആന്‍മോള്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു. വ്യോമസേനയുടെ ഗരുഡ് കമാൻഡോകളുടെ മോക്ക് ഡ്രില്ലും ഉണ്ടായിരുന്നു. ചിത്രങ്ങള്‍ അരുണ്‍ കടയ്ക്കല്‍. ഇന്നലെ നടന്ന ശംഖുമുഖത്ത് നടന്ന വ്യോമസേനാ പ്രകടനത്തിന് തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.

Related posts

നമ്പർ പ്ലേറ്റിന് പകരം ‘ബൂമർ’, രൂപമാറ്റം വരുത്തിയ പിങ്ക് കാർ പിടിച്ചെടുത്ത് എംവിഡി; പിന്നാലെ ഭീഷണി, വാക്കേറ്റം

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്:പരാതി ലഭിച്ചാല്‍ മാത്രം കേസെന്ന വാദം അപഹാസ്യമെന്ന് കെ.സുധാകരന്‍

Aswathi Kottiyoor

പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox