23.6 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • യൂട്യൂബിൽ നിവിൻ തരംഗം; രണ്ടുമില്യണിലേക്ക് കുതിച്ച് ‘ഹബീബി ഡ്രിപ്’
Uncategorized

യൂട്യൂബിൽ നിവിൻ തരംഗം; രണ്ടുമില്യണിലേക്ക് കുതിച്ച് ‘ഹബീബി ഡ്രിപ്’

നിവിൻ പോളി അഭിനയിച്ച ആൽബം സോങ് ആയ ഹബീബീ ഡ്രിപ്പ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഇന്നലെ വൈകീട്ട് റിലീസ് ചെയ്ത ഗാനം ഇതിനകം 19 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് യൂട്യൂബിൽ സ്വന്തമാക്കിയിരിക്കുന്നത്. ഗാനം അധികം വൈകാതെ തന്നെ രണ്ടുമില്യൺ വ്യൂസിലേക്കെത്തും. അൾട്രാ സ്റ്റൈലിഷ് ലുക്കിൽ, വ്യത്യസ്ത ഗെറ്റപ്പുകളിലാണ് നിവിൻ പോളിയെ ഈ ഗാനത്തിൽ കാണാൻ സാധിക്കുക. ഗൾഫിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിൽ നിവിൻ്റെ ഗംഭീര നൃത്ത ചുവടുകളുമുണ്ട്.

ഷാഹിൻ റഹ്മാൻ, നിഖിൽ രാമൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ഐഡിയ ഒരുക്കിയതും ഡിസൈൻ ചെയ്‌തതും കുട്ടു ശിവാനന്ദനാണ്. രജിത് ദേവ് നൃത്ത സംവിധാനം നിർവഹിച്ചിരിക്കുന്ന ഹബീബി ഡ്രിപ്പിന് കാമറ ചലിപ്പിച്ചത് സംവിധായകരിലൊരാളായ നിഖിൽ രാമൻ, അസം മുഹമ്മദ് എന്നിവർ ചേർന്നാണ്.

ഹബീബീ ഡ്രിപ്പിൻ്റെ എഡിറ്റിംഗ് നിർവഹിച്ചത് ഷാഹിൻ റഹ്മാൻ, വരികൾ രചിച്ച് ആലപിച്ചത് ഡബ്‌സി എന്നിവരാണ്. റിബിൻ റിച്ചാർഡ് ആണ് ഈ ഗാനത്തിന് വേണ്ടി സംഗീതം ചെയ്തിരിക്കുന്നതും ഈ ഗാനം നിർമ്മിച്ചിരിക്കുന്നതും. ഏതായാലും നിവിൻ പോളി ആരാധകർക്കും സംഗീത പ്രേമികൾക്കും ഒരുപോലെ വൈബ് ചെയ്യാവുന്ന ഒരു ഗാനമായാണ് ഹബീബീ ഡ്രിപ്പ് പുറത്തെത്തിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – പ്രവീൺ പ്രകാശൻ, കലാസംവിധാനം – മുകേഷ് എം ഗോപി, സ്റ്റിൽസ് – ജസീം എൻ കേ, വസ്ത്രാലങ്കാരം – കോസ്റ്റുംസ് ഇൻ ദുബായ്, സെനി വേണുഗോപാലൻ, സ്റ്റൈലിസ്റ്റ് – ബിന്ധ്യ നെൽസൺ.

Related posts

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തിൽ ദുരൂഹത, രണ്ട് പേർക്ക് വെടിയേറ്റെന്ന് പൊലീസ്, പിസ്റ്റൾ കണ്ടെത്തി

Aswathi Kottiyoor

ആശുപത്രിയിലെ ഗ്രൗണ്ട് ഫ്‌ളോറിലേക്ക് വീണു; ഹെഡ് നഴ്‌സിന് ദാരുണാന്ത്യം

Aswathi Kottiyoor

60 മണിക്കൂർ‌ കടലിനടിയിൽ ജീവനോടെ പിടിച്ചുനിന്നു, 11 -ൽ 10 പേരും മരിച്ചു, പാചകക്കാരനായ ഓകെനെ ജീവനോടെ കരയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox