24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ
Uncategorized

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ

കൊല്ലം: കൊല്ലം മൈനാഗപ്പള്ളി ആനൂർകാവിൽ സ്കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ കാറോടിച്ച കരുനാഗപ്പള്ളി സ്വദേശി അജ്മൽ പിടിയിൽ. ഒളിവിൽ പോയ അജ്മലിനെ പതാരത്ത് നിന്നാണ് ശാസ്താംകോട്ട പൊലീസ് പിടികൂടിയത്. ഇന്നലെയാണ് അജ്മൽ ഓടിച്ച കാറിടിച്ച് മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ മരിച്ചത്. റോഡിൽ തെറിച്ചു വീണ യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ വനിതാ ഡോക്ടറും രക്ഷപ്പെടുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്. കുഞ്ഞുമോൾ സഞ്ചരിച്ച സ്കൂട്ടർ ഓടിച്ച ബന്ധു ഫൗസിയയും പരിക്കുകളോടെ ചികിത്സയിലാണ്.

Related posts

ആറാം ക്ലാസ്സ് വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു.

Aswathi Kottiyoor

രാജീവ് ചന്ദ്രശേഖറിന് വോട്ട് തേടി നടി ശോഭന; മോദിയുടെ തെരഞ്ഞെടുപ്പ് യോ​ഗത്തിലും പങ്കെടുക്കും

Aswathi Kottiyoor

ഇടുക്കിയിലെ അവധിയും പ്രഖ്യാപിച്ചു; മൂന്നു ദിവസം മദ്യനിരോധനവും

Aswathi Kottiyoor
WordPress Image Lightbox