22.8 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു; സംഭവം പുനലൂരിൽ; പ്രതി പിടിയിൽ
Uncategorized

കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് മോഷ്ടിച്ചു; സംഭവം പുനലൂരിൽ; പ്രതി പിടിയിൽ


കൊല്ലം: കൊല്ലം പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസ് മോഷ്ടിച്ചു. ഇന്നലെ രാത്രിയാണ് ഡിപ്പോയ്ക്ക് സമീപം പത്തനാപുരം റോഡിൽ പാർക്ക് ചെയ്തിരുന്ന ബസ് മോഷ്ടിച്ചത്. ബസുമായി കടന്ന ഒറ്റക്കൽ സ്വദേശി ബിനീഷിനെ രാത്രി പരിശോധന നടത്തുകയായിരുന്ന പൊലീസുകാർ പിടികൂടി. ഹെഡ് ലൈറ്റ് ഇടാതെ വന്ന ബസ് പൊലീസുകാർ നിർത്താൻ ആവശ്യപ്പെട്ടതോടെയാണ് പ്രതി കുടുങ്ങിയത്. പൊലീസുകാർ കൈ കാണിച്ചെങ്കിലും ദൂരെ മാറി ബസ് നിർത്തുകയായിരുന്നു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിയാണ് പ്രതി പിടിയിലായത്.

Related posts

യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും

Aswathi Kottiyoor

കേരളത്തിന് ആശ്വാസം, സുപ്രീംകോടതിയിലെ കേസ് നിലനില്‍ക്കെ 13600 കോടി കടമെടുക്കാന്‍ കേന്ദ്ര അനുമതി.

Aswathi Kottiyoor

കാലവർഷം കഴിഞ്ഞേയുള്ളൂ, ദാ എത്തി തുലാവർഷം; നാളെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, പകൽ ചൂടും കൂടും; മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox