23.1 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു, ജനം വിലയിരുത്തും, മുഖ്യമന്ത്രി സ്വയം ചെറുതായെന്നും വിഡി സതീശൻ
Uncategorized

വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍ ഹൈജാക്ക് ചെയ്തു, ജനം വിലയിരുത്തും, മുഖ്യമന്ത്രി സ്വയം ചെറുതായെന്നും വിഡി സതീശൻ


തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യഥാർഥ്യത്തിലേക് എത്തിക്കാൻ വേണ്ടി നിശ്ചയദാർഢ്യ തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. അന്ന് ഇത് റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു. ഞങ്ങൾ ബഹിഷ്കരിച്ചില്ല, കരിദിനം ആചാരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേത്. എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ ഇഷ്ടം. ആളുകൾ അതിനെ വിലയിരുത്തും. വികസനത്തിന്റെ ഇരകളായവരെ ചേർത്ത് പിടിക്കാനായിട്ടുള്ള പദ്ധതികൾ സർക്കാർ ഉണ്ടാക്കണം. പ്രസംഗത്തിൽ പദ്ധതിയുടെ നാൾവഴികൾ മുഴുവൻ പറഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതിൽ മുഖ്യമന്ത്രി സ്വയം ചെറുതായി പോയി എന്നാണ് എനിക്ക് തോന്നിയത്. ഇത് ഹൈജാക്ക് ചെയ്തതാണെന്ന് എല്ലാവർക്കും മനസ്സിലായി. ഞാൻ എട്ടുകാലി മമ്മൂഞ്ഞ് എന്നൊന്നും വിളിക്കുന്നില്ല. ഏകദേശം അതിന്റെ അടുത്തൊക്കെ എത്തുന്ന ഒരു പരിപാടി ആണ് സര്‍ക്കാര്‍ ചെയ്തതെന്നും വിഡി സതീശൻ പറഞ്ഞു.

Related posts

ഇരിട്ടി പുന്നാട് ടൗണിൽ വാഹനാപകടം : ഒരാൾ മരിച്ചു

Aswathi Kottiyoor

‘മാസപ്പടി’യില്‍ പുതിയ ആവശ്യവുമായി കുഴല്‍നാടന്‍; ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കൂ എന്ന് കോടതി

Aswathi Kottiyoor

കൊടകരക്കേസില്‍ ബന്ധമില്ല, അഴിമതിക്കേസില്‍ പ്രതിയാക്കാന്‍ കഴിയില്ലെന്ന് കെസുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox