24 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • മനു തോമസിനെതിരായ അപകീർത്തിക്കേസ്; നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി
Uncategorized

മനു തോമസിനെതിരായ അപകീർത്തിക്കേസ്; നോട്ടീസ് അയക്കാൻ ഉത്തരവിട്ട് കോടതി

കണ്ണൂർ: ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസിനെതിരെ നൽകിയ അപകീർത്തിക്കേസിൽ പി ജയരാജന്റെ മകൻ ജയിൻ രാജിന് അനുകൂല ഉത്തരവുമായി കോടതി. മനുതോമസിനും ഏഷ്യാനെറ്റ് ന്യൂസിനും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അനൂപ് ബാലചന്ദ്രനുമെതിരെ നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു. തലശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് ഉത്തരവിട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജെയിൻ ഇക്കാര്യം അറിയിച്ചത്. പ്രമുഖ അഭിഭാഷകൻ അഡ്വ. കെ വിശ്വൻ മുഖേനയാണ്‌ ജെയിൻ രാജ് മാനനഷ്ടക്കേസ് നൽകിയത്. നേരത്തെ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജെയിൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

പാർട്ടിയിൽ ഗ്രൂപ്പുണ്ടാക്കാൻ പി ജയരാജൻ ചർച്ച നടത്തിയെന്ന് മനു ആരോപിച്ചിരുന്നു. മകനെയും ക്വട്ടേഷൻകാരെയും ഉപയോഗിച്ച് വിദേശത്തും സ്വദേശത്തും കച്ചവടങ്ങൾ നടത്തി. പി ജയരാജൻ പാർട്ടിയെ കൊത്തിവലിക്കാൻ അവസരമൊരുക്കുകയാണെന്നും മനു തോമസ് ഫേസ്ബുക്കിലൂടെയാണ് ആരോപിച്ചത്. ഇതിനെതിരെയാണ് ജയരാജന്റെ മകൻ ജെയിൻ രാജ് കോടതിയെ സമീപിച്ചത്.

യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിലേക്ക്‌ തന്നെ വലിച്ചിഴച്ചു. തന്റെ അച്ഛനോടുള്ള വൈരാഗ്യം തീർക്കുന്നതിന്‌ തനിക്കെതിരെ വസ്തുതാവിരുദ്ധവും മാനഹാനി ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തി. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേസ് ഫയല്‍ ചെയ്യുമെന്ന് ജെയിന്‍ നേരത്തെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനമാണ് മനു തോമസ് ഉന്നയിച്ചത്. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘവുമായി പാർട്ടിയിലെ ചില നേതാക്കളുടെ അടുത്ത ബന്ധം സംബന്ധിച്ച് ഡിവെെഎഫ്ഐ കണ്ണൂർ മുൻ ജില്ലാ പ്രസിഡൻ്റ് കൂടിയായ മനു തോമസ് പാർട്ടിയിൽ പരാതിപ്പെട്ടിരുന്നു. ഇതിൽ ഒരു നടപടിയും പാർട്ടി സ്വീകരിച്ചില്ലെന്നാണ് മനു തോമസിൻ്റെ ആരോപണം. മനസ് മടുത്ത് സ്വയം പാർട്ടിയിൽ നിന്ന് പുറത്ത് പോയതാണെന്നും മനു തോമസ് പറഞ്ഞു. പി ജയരാജനെതിരെയും മനു തോമസ് ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെ പി ജയരാജൻ രം​ഗത്തെത്തി. തന്നെയും സിപിഐഎമ്മിനെയും കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്ന് ജയരാജൻ തിരിച്ചടിച്ചു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും ജയരാജന് പ്രതിരോധം തീർത്ത് മനു തോമസിനെ ഭീഷണിപ്പെടുത്തി രം​ഗത്തത്തിയത്.

എന്തും പറയാൻ പറ്റില്ലെന്ന് ഇവനെ ബോധ്യപ്പെടുത്താൻ സംഘടനയ്ക്ക് അധിക സമയം വേണ്ട എന്ന് ഓർത്താൽ നല്ലത്’ എന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ മുന്നറിയിപ്പ് പോസ്റ്റ്. നേതാവാകാൻ അടി കൊള്ളുന്നവനും ചോര വാർന്ന് ജീവിതം ഹോമിച്ച് നേതാവായവരും തമ്മിൽ ഒരുപാട് ദൂരമുണ്ടെന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. പാർട്ടിയേയും പാർട്ടി നേതാക്കളേയും ഇല്ലാ കഥകൾ പറഞ്ഞ് അപമാനിക്കാൻ നിൽക്കരുതെന്ന് മുന്നറിയിപ്പുമായി റെഡ് ആർമിയും രംഗത്തെത്തിയിരുന്നു. മനു തോമസിനെതിരെ പോരാളി ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പും പ്രത്യക്ഷപ്പെട്ടിരുന്നു.

Related posts

പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

പത്തനംതിട്ടയിൽ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു

Aswathi Kottiyoor

ജ​ന​ന​നി​ര​ക്ക് കു​റ​ഞ്ഞു; രാജ്യം ആ​ശ​ങ്കയിൽ

Aswathi Kottiyoor
WordPress Image Lightbox