28.7 C
Iritty, IN
October 7, 2024
  • Home
  • Uncategorized
  • രോഹിത് നായകസ്ഥാനമൊഴിയും! സൂപ്പര്‍ താരങ്ങളെ പിണക്കരുത്; പരിശീലകനായെത്തുന്ന ഗംഭീറിന് മുന്നില്‍ കനത്ത വെല്ലുവിളി
Uncategorized

രോഹിത് നായകസ്ഥാനമൊഴിയും! സൂപ്പര്‍ താരങ്ങളെ പിണക്കരുത്; പരിശീലകനായെത്തുന്ന ഗംഭീറിന് മുന്നില്‍ കനത്ത വെല്ലുവിളി

മുംബൈ: നായകനായും പരിശീലകനായും ഉള്ള മികച്ച റെക്കോര്‍ഡാണ് ഇന്ത്യന്‍ പരിശീലക പദവിയിലേക്ക് എത്തുമ്പോള്‍ ഗൗതം ഗംഭറിന്റെ കൈമുതല്‍. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷത്തിനിടെയുള്ള അഞ്ച് ഐസിസി ചാംപ്യന്‍ഷിപ്പുകളില്‍ വിജയിക്കുക ഗംഭീറിന് വെല്ലുവിളിയാകും. ശ്രീലങ്കയ്‌ക്കെതിരെ വൈററ് ബോള്‍ ഫോമാറ്റില്‍ ജയത്തുടക്കം ഗൗതം ഗംഭീറിന് അനായാസമായേക്കും. വര്‍ഷാവസാനം അഞ്ച് ടെസ്റ്റുകളുടെ പരമ്പരക്കായി ഓസ്‌ട്രേലിയയില്‍ എത്തുമ്പോഴാകും മുഖ്യ പരിശീലകന്‍ യഥാര്‍ത്ഥ വെല്ലുവിളി നേരിടുക.

ഫെബ്രുവരിയിലെ ചാംപ്യന്‍സ് ട്രോഫിക്കും ജൂണിലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ശേഷം നായകപദവിയില്‍ നിന്ന് രോഹിത് ശര്‍മ്മ പടിയിറങ്ങാന്‍ സാധ്യതയുണ്ട്. രോഹിത്തിനും കോലിക്കും ജഡേജയ്ക്കുമൊപ്പം ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി തുടങ്ങി 30 പിന്നിട്ട താരങ്ങളുടെ പകരക്കാരെ കണ്ടെത്തേണ്ടതും വെല്ലുവിളി. 2007 ഡിസംബര്‍ 31 വരെയാണ് ഗംഭീറുമായി ബിസിസിഐയുടെ കരാര്‍. ചാംപ്യന്‍സ് ട്രോഫിക്കും ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനും പുറമെ 2026ല്‍ ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ടി20 ലോകകപ്പ്, 2027ല്‍ ദക്ഷിണാഫ്രിക്ക, കെനിയ സിംബാബ്‌വെ എന്നിവര്‍ സംയുക്തമായി വേദിയൊരിക്കുന്ന ഏകദിന ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് കിരീട പ്രതീക്ഷ കാണും. മറ്റൊരു ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കൂടി ഗംഭീറിന് മുന്നിലുണ്ട്.

Related posts

വിരാട് കോഹ്‌ലിക്ക് സുരക്ഷാ ഭീഷണി; നാല് പേര്‍ അറസ്റ്റില്‍

Aswathi Kottiyoor

ഇൻഷുറൻസ് ഇല്ലാത്ത വാഹന ഉടമകൾ അറിയുക, പിടിവീണാൽ ഫൈനിൽ ഒതുങ്ങില്ല! മനുഷ്യാവകാശ കമ്മീഷന്‍റെ കർശന നിർദ്ദേശം ഇങ്ങനെ

Aswathi Kottiyoor

ഹരിതടൂറിസം ശില്പശാല

Aswathi Kottiyoor
WordPress Image Lightbox