25.9 C
Iritty, IN
July 24, 2024
  • Home
  • Uncategorized
  • പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും
Uncategorized

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും

തൃശൂർ: കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം രോഹിത് എസ്എഫ്ഐ നേതാവ് അല്ലെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസിൽ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ രോഹിത് പ്രവർത്തിച്ചിട്ടില്ലെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്‌യു അടക്കം പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ

Related posts

വീടിന്റെ മേൽക്കൂര തകർന്നു ആളപായമില്ല;

Aswathi Kottiyoor

കത്തുന്ന കൽക്കരിയിൽ വൃദ്ധനെ ബലംപ്രയോ​ഗിച്ച് നൃത്തം ചെയ്യിപ്പിച്ചു, മന്ത്രവാ​ദം പഠിച്ചെന്ന് ആരോപണം; കേസ്

Aswathi Kottiyoor

മദ്യപിച്ച് ലക്കുകെട്ട് കാളയോട് മുട്ടി, യുവാവിനെ പൊക്കിയെടുത്ത് നിലത്തെറിഞ്ഞു…

Aswathi Kottiyoor
WordPress Image Lightbox