24.3 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം
Uncategorized

കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു; സ്കൂളിൽ സാമൂഹ്യ വിരുദ്ധരുടെ അതിക്രമം


കാസർകോട്: ബോവിക്കാനം എയുപി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. കുട്ടികളുടെ പുസ്‌തകങ്ങൾ തീയിട്ട് നശിപ്പിച്ചു. ഇന്ന് രാവിലെ അധ്യാപകർ എത്തിയപ്പോഴാണ് ക്ലാസ് മുറിയിൽ പുസ്തകങ്ങൾ തീയിട്ട് നശിപ്പിച്ചതായി കണ്ടെത്തിയത്.

സാധാരണ കുട്ടികള്‍ പുസ്തകങ്ങള്‍ തിരിച്ച് വീട്ടിലേക്ക് കൊണ്ടുപോവാറുണ്ടെങ്കിലും ചില പുസ്തകങ്ങള്‍ ക്ലാസ്സിൽ തന്നെ സൂക്ഷിക്കാറുണ്ട്. ക്ലാസ് മുറിക്കുള്ളിൽ പ്രവേശിച്ചല്ല, ജനൽ വഴി ഉള്ളിലേക്കാണ് അജ്ഞാത സംഘം തീയിട്ടത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന ക്ലീനിംഗ് വസ്തുക്കൾ തീയിടാനും ശ്രമം നടന്നു. തീ ആളിപ്പടർന്നിരുന്നുവെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നു. ആരാണ് പിന്നിലെന്ന് വ്യക്തമല്ല.

മുൻപും ഈ സ്കൂളിന് നേരെ അതിക്രമം ഉണ്ടായിട്ടുണ്ട്. വേനലവധി സമയത്ത് സ്കൂളിന്‍റെ വാതിൽ തകർക്കാൻ ശ്രമം നടന്നിരുന്നു. പൊലീസിൽ പരാതി നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

Related posts

പുരാവസ്തു തട്ടിപ്പ് കേസ്; ഐ.ജി ലക്ഷ്മണിന് സസ്പെൻഷൻ,

Aswathi Kottiyoor

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.യിൽ മണിപ്പൂർ ഐക്യദാർഢ്യ പ്രതിജ്ഞയും ദീപശിഖയും.

Aswathi Kottiyoor

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2026ഓടെ; കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

Aswathi Kottiyoor
WordPress Image Lightbox