23.8 C
Iritty, IN
September 29, 2024
  • Home
  • Uncategorized
  • സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; 6 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ് വിധിച്ച് കോടതി
Uncategorized

സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ്; 6 ബിജെപി പ്രവർത്തകർക്ക് 10 വർഷം തടവ് വിധിച്ച് കോടതി


പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി പ്രവർത്തകർക്ക് പത്തു വർഷം തടവ് വിധിച്ച് കോടതി. കോരഞ്ചിര ചീരക്കുഴി സ്വദേശികളായ സുദീഷ്, ബിജു, പ്രസാദ്, അഭിലാഷ്, കണ്ണൻ, മണികണ്ഠൻ എന്നിവരെയാണ് പാലക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്. തെളിവില്ലെന്ന് കണ്ട് ഒന്നും രണ്ടും പ്രതികളെ കോടതി വെറുതെ വിടുകയായിരുന്നു. 2017 ഫെബ്രുവരിയിലാണ് കേസിന്നാസ്പദമായ സംഭവം. സിപിഎം കിഴക്കഞ്ചേരി ലോക്കൽ സെക്രട്ടറി സുദേവൻ, സിഐടിയു തൊഴിലാളിയായ വാസു എന്നിവരെ പ്രതികൾ ആക്രമിക്കുകയായിരുന്നു. കേസിൽ 8 ബിജെപി പ്രവർത്തകരാണ് അറസ്റ്റിലായത്. വിചാരണയ്ക്ക് ശേഷം 2പ്രതികളെ വെറുതെ വിട്ട കോടതി മറ്റു ആറുപേർക്കും പത്തു വർഷം തടവ് വിധിക്കുകയായിരുന്നു.

Related posts

പ്രമുഖ സാഹിത്യകാരി സാറാ തോമസ് അന്തരിച്ചു

Aswathi Kottiyoor

സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഇന്ന്

Aswathi Kottiyoor

ഷഹാനയുടെ ആത്മഹത്യ; ‘പ്രതികൾ സഞ്ചരിച്ചത് എണ്ണായിരം കിലോമീറ്റർ, മൊബൈൽ ഫോൺ ഉപയോഗിച്ചില്ല’; എസിപി

Aswathi Kottiyoor
WordPress Image Lightbox