23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • 32 ഒഴിവുണ്ടായിട്ടും 20 പേരുടെ ചുരുക്കപ്പട്ടിക; ഒഴിവ് നികത്താൻ പിഎസ്‌സിക്ക് വിമുഖതയെന്ന് പരാതി
Uncategorized

32 ഒഴിവുണ്ടായിട്ടും 20 പേരുടെ ചുരുക്കപ്പട്ടിക; ഒഴിവ് നികത്താൻ പിഎസ്‌സിക്ക് വിമുഖതയെന്ന് പരാതി

കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പിൽ അസിസ്റ്റന്റ് ടൗൺ പ്ലാനർ തസ്തികയിലെ ഒഴിവ് നികത്താൻ പിഎസ്‌സിക്ക് വിമുഖതയെന്ന് ആക്ഷേപം. 32 ഒഴിവുണ്ടായിട്ടും 20 പേരെ മാത്രമാണ് ചുരുക്കപ്പട്ടികയുടെ മുഖ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പട്ടിക വിപുലീകരിക്കണമെന്ന് വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ തന്നെ കത്ത് നൽകിയിട്ടും പിഎസ്‍‌സിക്ക് കുലുക്കമില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.

2021 നവംബറിലാണ് പിഎസ്‍സിയുടെ വിജ്ഞാപനം വന്നത്. 2023 സെപ്തംബറിലായിരുന്നു പരീക്ഷ. 2024 ജനുവരിയിൽ ചുരുക്കപ്പട്ടിക പുറത്തിറക്കി. മുഖ്യപട്ടികയിൽ 20 പേർ മാത്രം. ഉപപട്ടികയിൽ 73 പേരും. പട്ടിക തീരെ ചെറുതായെന്ന് വകുപ്പിൽ നിന്ന് തന്നെ പരാതിപ്പെട്ടു. 2026 വരെയുള്ള ഒഴിവുകൾ നികത്താൻ 90 പേരെ ഉൾപ്പെടുത്തി പട്ടിക പുതുക്കണമെന്നായിരുന്നു തദ്ദേശ ഭരണ പ്രിൻസിപ്പൽ ഡയറക്ടർ പിഎസ്‍സിക്ക് അയച്ച കത്ത്. പക്ഷേ തിരുത്താൻ പിഎസ്‍സി തയ്യാറായില്ല. നടപടികൾ തുടർന്നു.

കഴിഞ്ഞ മാസം ചുരുക്ക പട്ടികയിലുള്ളവർക്ക് അഭിമുഖം നടത്തി. ഇവരെ മാത്രം ഉൾപ്പെടുത്തിയാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നതെങ്കിൽ ഒഴിവുകൾ പൂർണമായി നികത്തപ്പെടില്ല എന്നാണ് അവസ്ഥ. കൃഷി വകുപ്പിൽ അസിസ്റ്റന്‍റ് എഞ്ചിനീയർ ചുരുക്ക പട്ടികയും ഇതുപോലെ ദുർബലമാണ്.

Related posts

ബിനോയ് കോടിയേരിക്ക് തിരിച്ചടി; ആദായനികുതി വകുപ്പ് ആവശ്യപ്പെട്ട രേഖകൾ നൽകണമെന്ന് ഹൈക്കോടതി

Aswathi Kottiyoor

പെരുമഴയത്ത് വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച് പോയി; കൊല്ലങ്കോട് സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടത്തിൽ ഒരാൾ കുടുങ്ങി

Aswathi Kottiyoor

‘മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണം’; വിനോദസഞ്ചാരികള്‍ക്ക് കലക്ടറുടെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox