24.3 C
Iritty, IN
June 26, 2024
  • Home
  • Uncategorized
  • ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇനി പാകിസ്ഥാനില്ല! യുഎസ് സൂപ്പര്‍ എട്ടില്‍; അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മുടക്കി
Uncategorized

ഈ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇനി പാകിസ്ഥാനില്ല! യുഎസ് സൂപ്പര്‍ എട്ടില്‍; അയര്‍ലന്‍ഡിനെതിരായ മത്സരം മഴ മുടക്കി

ഫ്‌ളോറിഡ: പാകിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് കാണാതെ പുറത്ത്. യുഎസ് – അയര്‍ലന്‍ഡ് മത്സരം മഴ മുടക്കിയതോടെയാണ് പാകിസ്ഥാന്‍ പുറത്താവുന്നത്. അയര്‍ലന്‍ഡിനെതിരെ ശേഷിക്കുന്ന ശേഷിക്കുന്ന മത്സരം ജയിച്ചാല്‍ പോലും പാകിസ്ഥാന് യുഎസിനെ മറികടക്കാനാവില്ല. ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയ യുഎസിന് അഞ്ച് പോയിന്റാണുള്ളത്. ഒരു മത്സരം ശേഷിക്കെ പാകിസ്ഥാന് രണ്ട് പോയിന്റും. അയര്‍ലന്‍ഡിനെതിരായ നാളത്തെ മത്സരം ജയിച്ചാലും പാകിസ്ഥാന് പരമാവധി 4 പോയിന്റേ നേടാനാകൂ.

മൂന്ന് മണിക്കൂറോളം കാത്തുനിന്ന ശേഷം ആണ് അംപയര്‍മാര്‍ തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ അമേരിക്ക ചരിത്രം കുറിച്ച് ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ സ്ഥാനം ഉറപ്പിച്ചു. അമേരിക്കയോടും ഇന്ത്യയോടും തോറ്റതാണ് പാകിസ്ഥാന് തിരിച്ചടിയായത്. ഫ്‌ലോറിഡയില്‍ 20വരെ മഴ തുടരുമെന്നതിനാല്‍ ഇന്ന് നടക്കേണ്ട ഇന്ത്യ-കാനഡ മത്സരവും വെള്ളത്തിലാകുമെന്നാണ് കരതുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി മത്സരവേദിയായ ഫ്‌ലോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലും പരിസര പ്രദേശങ്ങളും പ്രളയസമാനമായ സാഹചര്യത്തെയാണ് നേരിടുന്നത്.

Related posts

കാസര്‍കോട്ട് യുവാവിനെ മര്‍ദ്ദിച്ച് കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയിലെടുത്ത് പൊലീസ്

Aswathi Kottiyoor

“ബി.ജെ.പിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ “

Aswathi Kottiyoor

ഏഴാം ക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന് വീണ്ടും പഠനക്കുരുക്ക്

Aswathi Kottiyoor
WordPress Image Lightbox