26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത
Uncategorized

ബാങ്ക് മാറി എടിഎം ഉപയോഗിക്കുന്നവരാണോ? ജാഗ്രത വേണം, ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യത

എടിഎം ഇടപാടുകള്‍ക്ക് ഇനി ഉപയോക്താവ് അധികതുക നല്‍കേണ്ടിവരും. എടിഎം ഉപയോഗത്തിന്റെ ഇന്റര്‍ചെയ്ഞ്ച് ഫീസ് രണ്ടുരൂപ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കോണ്‍ഫെഡറേഷന്‍ ഓഫ് എടിഎം ഇന്‍ഡസ്ട്രി (CATMI) റിസര്‍വ് ബാങ്കിനെയും നാഷണല്‍ പേമെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെയും (എന്‍പിസിഐ) സമീപിച്ചു.

17ല്‍നിന്ന് 23 രൂപയായി ഉയര്‍ത്തുമെന്നാണ് സൂചന. ഒരു ബാങ്കിന്റെ ഉപയോക്താവ് മറ്റൊരു ബാങ്കിന്റെ എടിഎം വഴി പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താവിന്റെ ബാങ്ക് ആ ബാങ്കിന് നല്‍കേണ്ട ചാര്‍ജാണ് ഇന്റര്‍ ചെയ്തഞ്ച് ഫീസ്. നിലവില്‍ അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍ അഞ്ചും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ മൂന്നും ഇടപാടുകളാണ് മെട്രോ നഗരങ്ങളില്‍ സൗജന്യമായി നടത്താനാവുക. മെട്രോ ഇതര നഗരങ്ങളില്‍ മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം സൗജന്യമായി 5 ഇടപാടുകള്‍ വരെ നടത്താം.

2021ലാണ് ഫീസ് 15-20 രൂപയില്‍ നിന്ന് 17-21 രൂപയാക്കിയത്. ഈ ഫീസിലാണ് ഇപ്പോള്‍ രണ്ടുരൂപ കൂടി വര്‍ധിപ്പിക്കണമെന്ന ആവശ്യം.

Related posts

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

Aswathi Kottiyoor

റഗുലേറ്ററി കമീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾക്ക്‌ സാധൂകരണം; മന്ത്രിസഭായോഗ തീരുമാനം

Aswathi Kottiyoor

വിമാനപകടങ്ങൾ നേരിടാൻ തീരസംരക്ഷണ സേന; പരിശീലനം 3 സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക്

Aswathi Kottiyoor
WordPress Image Lightbox