25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കിതപ്പിനൊടുവിൽ കുതിച്ച് സ്വർണവില; ആശങ്കയോടെ ഉപഭോക്താക്കൾ
Uncategorized

കിതപ്പിനൊടുവിൽ കുതിച്ച് സ്വർണവില; ആശങ്കയോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഉയർന്നത്. ഇന്നലെ 120 രൂപ വർധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52,920 രൂപയാണ്.

ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വർണവില പിന്നീട് മാറ്റമില്ലാതെ തുടർന്നിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. മൂന്ന് ദിവസത്തിന് ശേഷം ഇന്നലെ സ്വർണവില ഉയരുകയായിരുന്നു. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് സ്വർണത്തിന് വർധിച്ചത്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,615 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,500 രൂപയായി. അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഇന്നലെ ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.

Related posts

പുലര്‍ച്ചെ പ്രഭാത സവാരി കഴിഞ്ഞെത്തിയ ഗൃഹനാഥൻ വീട്ടുമുറ്റത്ത് മരിച്ച നിലയില്‍

Aswathi Kottiyoor

വഴിതെറ്റിയെത്തിയ വയോധികയെ പോലീസ് നാട്ടിലെത്തിച്ചു.

Aswathi Kottiyoor

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു –

Aswathi Kottiyoor
WordPress Image Lightbox