24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇന്ത്യ-പാകിസ്ഥാന്‍ ആവേശപോരാട്ടത്തില്‍ മഴ കളിക്കുമോ, ആശങ്കയായി ന്യൂയോര്‍ക്കിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്
Uncategorized

ഇന്ത്യ-പാകിസ്ഥാന്‍ ആവേശപോരാട്ടത്തില്‍ മഴ കളിക്കുമോ, ആശങ്കയായി ന്യൂയോര്‍ക്കിലെ കാലാവസ്ഥാ റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ആവേശപ്പോരാട്ടത്തിന് മഴഭീഷണി. നിലവിലെ കാലാവസ്ഥാ പ്രവചനം അനുസരിച്ച് ന്യൂയോര്‍ക്കില്‍ നാളെ മഴ പെയ്യുമെന്നാണ് പ്രവചനം. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും പകല്‍ മത്സരത്തില്‍ മഴ മൂലം മത്സരം വൈകാനോ തടസപ്പെടാനോ ഇടയുണ്ടെന്നുമാണ് കാലസവസ്ഥാ റിപ്പോര്‍ട്ട്.

പകല്‍ മത്സരമായതിനാല്‍ മത്സരം തടസപ്പെട്ടാലും ഓവറുകള്‍ വെട്ടിച്ചുരുക്കാതെ 20 ഓവര്‍ മത്സരം തന്നെ നടക്കാനുള്ള സാധ്യതയുണ്ട്. ഇന്നലെ നെറ്റ്സില് ബാറ്റിംഗ് പരിശീലനത്തിനിടെ കൈയിലെ തള്ളവിരലില്‍ പന്തുകൊണ്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. പന്ത് കൈയില്‍ കൊണ്ട ഉടന്‍ വേദനകൊണ്ട് പുളഞ്ഞ രോഹിത് ഗ്ലൗസൂരി ഉടന്‍ ചികിത്സതേടി. എന്നാല്‍ പ്രാഥമിക ചികിത്സ തേടിയശേഷം നെറ്റ്സില്‍ രോഹിത് ബാറ്റിംഗ് തുടര്‍ന്നത് ഇന്ത്യക്ക് ആശ്വാസമായി.

ആദ്യ മത്സരത്തില്‍ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ പാകിസ്ഥാന് സൂപ്പര്‍ എട്ട് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യക്കെതിരെ വിജയം അനിവാര്യമാണ്. അതേസമയം ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെ വീഴ്ത്തിയ ഇന്ത്യക്കാകട്ടെ നാളത്തെ മത്സരം മഴ മുടക്കിയാസലും സൂപ്പര്‍ 8 പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവില്ല.

Related posts

*കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി*

Aswathi Kottiyoor

ശബരിമല അരവണ വില്‍പന തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി വിധിക്ക് തിരിച്ചടി

Aswathi Kottiyoor

നിശബ്ദ പ്രചാരണ ദിവസം വാര്‍ത്താ തലക്കെട്ടുകളില്‍ നിറയാനുള്ള നാടകം’, മോദിക്കെതിരെ പ്രതിപക്ഷം

Aswathi Kottiyoor
WordPress Image Lightbox