• Home
  • Uncategorized
  • *കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി*
Uncategorized

*കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഹയർ സെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി*


കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ്, ഹയർസെക്കൻഡറി വിഭാഗം സിഎം ഷീൽഡ് മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി.വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് പുരസ്കാരത്തിന് വിദ്യാലയത്തിലെ യൂണിറ്റിനെ തെരഞ്ഞെടുത്തത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്കിനെതിരേയുള്ള ബോധവത്കരണങ്ങൾ, പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ, സ്വയംതൊഴിൽ പരിശീലനങ്ങൾ, കൃഷി, പാലിയേറ്റീവ് പ്രവർത്തനങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങളിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിലും പുറത്തുമായി നടത്തിയത്. 2019 ൽ സംസ്ഥാന പുരസ്കാരവും സ്കൗട്ട്&ഗൈഡ്സ് നേടിയിരുന്നു. സ്കൗട്ട് മാസ്റ്റർ കെ വി ബിജു, ഗൈഡ് ക്യാപ്റ്റൻ സ്മിത കേളോത്ത് ,പ്രിൻസിപ്പാൾ എൻ . ഐ ഗീവർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടപ്പിലാക്കിയത്.

Related posts

വിഴുങ്ങിയത് 50 മയക്കുമരുന്ന് കാപ്സ്യൂളുകള്‍; 6 കോടി രൂപയുടെ കൊക്കെയ്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

Aswathi Kottiyoor

വയനാട്ടില്‍ ഭീതി പരത്തിയ കടുവ ചത്ത നിലയില്‍

Aswathi Kottiyoor

വാങ്കെഡെയിൽ ഇനി ധോണിക്കൊരു സീറ്റ്; ലോകകപ്പ് സിക്‌സറിന് മുംബൈയുടെ ആദരം

Aswathi Kottiyoor
WordPress Image Lightbox